'എല്ലാം സെറ്റാ! 30 ലക്ഷം രൂപ തന്നാൽ ഉടനടി രജിസ്ട്രേഷൻ', വ്യാജ കരാർ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടി; ഒടുവിൽ പിടിയിൽ

Published : Feb 19, 2025, 07:44 AM ISTUpdated : May 02, 2025, 12:45 PM IST
'എല്ലാം സെറ്റാ! 30 ലക്ഷം രൂപ തന്നാൽ ഉടനടി രജിസ്ട്രേഷൻ', വ്യാജ കരാർ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടി; ഒടുവിൽ  പിടിയിൽ

Synopsis

പ്രതികൾ സമാനമായ തട്ടിപ്പ് പല സ്റ്റേഷൻ പരിധിയിലും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി: കാസർഗോഡ് മൂളിയാർ സ്വദേശിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിൽ വൈദികൻ അടക്കം 4 പേർ പിടിയിൽ. ഫാ.ജേക്കബ് മൂലംകുഴി (66), പൊന്നപ്പൻ (58), ഷൈജു പി.എസ് (45), ഷാജു എംടി (54) എന്നിവരാണ് പിടിയിലായത്. ബഹു. കൊച്ചി സിറ്റി കമ്മിഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെ തുടർന്ന്  ഡിസിപി ജുവനപ്പുടി മഹേഷ്‌ കുമാർ ഐപിഎസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

തൃപ്പുണിത്തുറ സ്വദേശി ബിന്ദു ഷാജി എന്നയാളുടെ പേരിലുള്ള ഇടപ്പള്ളി പോണേക്കര ഭാഗത്തുള്ള 80 ലക്ഷം രൂപ വിലയുള്ള വീട് ഫാദർ ജേക്കബ് മൂലംകുഴി 50 ലക്ഷം രൂപയുടെ ചെക്ക് നൽകി എഗ്രിമെന്റ് ചെയ്തു. ഇതേ പ്രോപ്പർട്ടി പണത്തിനു അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് കാസർഗോഡ് സ്വദേശി സതീശനോട് 45  ലക്ഷം രൂപക്കു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഉടനെ 30 ലക്ഷം രൂപ ഉടനെ കൊടുക്കണം എന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. 

സതീശനു വീട് വേണം എന്ന ആവശ്യവുമായി മരോട്ടിച്ചുവട് സ്വദേശി ഷാജുവായി ബന്ധപ്പെട്ടതിനു ശേഷം ഷൈജു, പൊന്നപ്പൻ, ഫാദർ ജേക്കബ് മൂലംകുഴി എന്നിവരുമായി ചേർന്ന് വ്യാജ കരാർ ഉണ്ടാക്കി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ സമാനമായ തട്ടിപ്പ് പല സ്റ്റേഷൻ പരിധിയിലും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചേരനല്ലൂർ, ഹിൽപാലസ് എന്നി സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉണ്ട്. എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ്‌ എം, എസ്.ഐ നന്ദകുമാർ, എസ്.ഐ കൃഷ്ണകുമാർ, എസ്.സിപിഒമാരായ അനീഷ്, ബ്രൂണോ, ഗിരീഷ്, സുധീഷ്, രഞ്ജിത്, സിപിഒ സ്റ്റേവിൻ  എന്നിവർ ചേർന്നാണ് ആണ് പ്രതികളെ പിടികൂടിയത്.

മസ്തകത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്തി മയക്കുവെടിവെച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു