ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട നൂറോളം കൂടുംബങ്ങൾക്കും കൈത്താങ്ങായി വൈദികൻ

By Web TeamFirst Published May 6, 2020, 9:51 PM IST
Highlights

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് മരുന്ന്, ഭക്ഷ്യധാന്യകിറ്റ്, സാനിറ്റൈസർ, മുഖാവരണം എന്നിവ നല്‍കി വൈദികന്‍.

മാന്നാർ: ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട നൂറോളം കൂടുംബങ്ങൾക്ക് കൈത്താങ്ങായി വൈദികൻ. ലോക്ക്ഡൗൺ കാരണം ഒന്നര മാസത്തോളമായി തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ നിർധനരായ നൂറോളം കുടുംബങ്ങൾക്ക് മാന്നാർ പാവുക്കര കയ്യത്ര വീട്ടി‍ൽ ഫാ. ഡീക്കൻ തോമസ് കയ്യത്ര ഭക്ഷണ സാധനങ്ങളും അവശ്യ സാധനങ്ങുമടങ്ങിയ കിറ്റ് എത്തിച്ച് നല്‍കി.

ചെങ്ങന്നൂർ കോടിയാട്ടു ബിൽഡേഴ്സ് ഉടമ കുഞ്ഞു കോടിയാട്ടിന്‍റെ സഹകരണത്തോടെയാണ് മാന്നാറും പരിസര പ്രദേശത്തുമുള്ള നിർധന കുടുംബങ്ങൾക്ക് മരുന്ന്, ഭക്ഷ്യധാന്യകിറ്റ്, സാനിറ്റൈസർ, മുഖാവരണം എന്നിവ നൽകിയത്. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നിർദേശം സ്വീകരിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് അവരുടെ വീടുകളിൽ ഫാ. ഡീക്കൻ തോമസ്  കിറ്റ് എത്തിച്ചത്.

click me!