കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന സന്തോഷ് (55) എന്ന മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂലി തൊഴിലാളിയായ ഇദ്ദേഹം പാളത്തിലൂടെ നടന്നുപോകുമ്പോൾ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

കാസർകോട് : ലക്ഷം വീട് ഉന്നതിയിലെ മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷാണ് മരിച്ചത്. 55 വയസായിരുന്നു. കൂലി തൊഴിലാളിയായിരുന്നു. റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്. സഹോദരി: സന്ധ്യ.