വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Published : Jun 26, 2024, 11:06 AM ISTUpdated : Jun 26, 2024, 11:51 AM IST
വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

Synopsis

കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയിൽ പൂട്ടിയിട്ട്, കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി നാൽപതിനായിരം രൂപയും ഐഫോണും കവർന്നത്.

കൊച്ചി: വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയിൽ പൂട്ടിയിട്ട്, കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി നാൽപതിനായിരം രൂപയും ഐഫോണും കവർന്നത്. പ്രതി കണ്ണൂർ സ്വദേശി ആൽബിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കെഎസ്ആർടിസിക്ക് സമീപത്തെ ലോഡ്ജിൽ കഴിഞ്ഞ ഞായറാഴ്ച ആണ്  സംഭവം നടന്നത്.  

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പരിസരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അതിനിടയിലാണ് കണ്ണൂര്‍ സ്വദേശിയായ ആല്‍ബിന്‍ ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി വൈദികന്‍റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്.

തുടര്‍ന്ന് വൈദികന്‍  കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേ,ഷണം തുടര്‍ന്നുവരികയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഹൈക്കോടതിക്ക് സമീപത്ത് വെച്ച് ഐഫോണില്‍ സിമ്മിടാന്‍ ശ്രമിച്ചപ്പോഴാണ് അലര്‍ട്ട് ലഭിക്കുകയും ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു