Latest Videos

തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ചികിത്സ തേടി കേരളത്തിലേക്ക്

By Web TeamFirst Published Jun 30, 2020, 4:24 PM IST
Highlights

തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കു പോലും പരിശോധന നിഷേധിക്കുന്നതാണ് ഇത്തരത്തില്‍ ചികിത്സ തേടി കേരളത്തിലെത്താന്‍ കാരണം. 

ഇടുക്കി: തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ ചികിത്സ തേടി കേരളത്തില്‍ എത്തുന്നു. ഇത്തരത്തില്‍ ശനിയാഴ്ച്ച എത്തിയ പത്തൊമ്പതുകാരനെയും, ഞായറാഴ്ച്ച എത്തിയ മറ്റൊരാളെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ചികിത്സയ്ക്ക് എന്ന പേരില്‍ പാസ് സംഘടിപ്പിച്ചാണ് ഇവര്‍ അതിര്‍ത്തി കടന്ന് എത്തുന്നത്. 

തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കു പോലും പരിശോധന നിഷേധിക്കുന്നതാണ് ഇത്തരത്തില്‍ ചികിത്സ തേടി കേരളത്തിലെത്താന്‍ കാരണം. തമിഴ്നാട്ടില്‍  പരിശോധന നിഷേധിക്കുന്നവര്‍ ചികിത്സ തേടി കേരളത്തിലേയ്ക്ക് വരുന്നതിനേക്കുറിച്ച് 2 ദിവസം മുമ്പാണ് ആരോഗ്യ വകുപ്പിന് ലഭിച്ചത്. 

ശനിയാഴ്ച്ച എത്തിയ 19 കാരനേയും, ഞായറാഴ്ച്ച എത്തിയ മറ്റൊരാളേയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവ പരിശോധന ഫലം വരുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. തമിഴ്‌നാട്ടില്‍ ഒന്നിച്ച് ഒരു മുറിയില്‍ താമസിച്ചിരുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ പരിശോധനയ്ക്ക് തമിഴ്‌നാട് അധികൃതരെ സമീപിച്ചത്. 

click me!