മൊബൈൽ ആവശ്യപ്പെട്ടത് തടഞ്ഞു; ജയിൽ വാർഡനെ ആക്രമിച്ച് തടവുകാരൻ

Published : Dec 29, 2023, 02:10 PM IST
മൊബൈൽ ആവശ്യപ്പെട്ടത് തടഞ്ഞു; ജയിൽ വാർഡനെ ആക്രമിച്ച് തടവുകാരൻ

Synopsis

പൂജപ്പുര ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ച ജോയി റോക്കി എന്ന തടവുകാരനാണ് ആക്രമിച്ചത്. 

തിരുവനന്തപുരം: ജയിൽ വാർഡനെ തടവുകാരൻ മർദ്ദിച്ചു. മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിച്ചപ്പോഴായിരുന്നു ആക്രമണം. പൂജപ്പുര ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ച ജോയി റോക്കി എന്ന തടവുകാരനാണ് ആക്രമിച്ചത്. രജനീഷ് ജോസഫ് എന്ന വാർഡനാണ് പരിക്കേറ്റത്. ആംബുലൻസിലിരുന്ന തടവുകാരൻ ആശുപത്രിയിലെത്തി മറ്റുള്ളവരോട് മൊബൈൽ ആവശ്യപ്പെട്ടു. ഇത് തടഞ്ഞതിനാണ് ആക്രമിച്ചത്. മെഡിക്കൽ കോളജ് പൊലിസ് കേസെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു