മെഡിക്കൽ പരിശോധനക്ക് ശേഷം ഹോട്ടലില്‍ ഭക്ഷണത്തിനെത്തിച്ചു, കൈകഴുകാന്‍ പോയ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു, പക്ഷേ മണിക്കൂറുകൾക്കകം പൊക്കി

Published : Aug 23, 2026, 10:19 PM IST
arrest

Synopsis

തൃശൂരിൽ പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി.

തൃശൂര്‍: പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കുമ്പളക്കോട് സ്വദേശി അനില്‍കുമാര്‍(28) ആണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി ഓടിയത്. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നുള്ള തിരച്ചിലില്‍ മണിക്കൂറുകള്‍ക്കും ഇയാളെ പിടികൂടി. കേസില്‍ പ്രതിയായ ഇയാളെ പഴയന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനായി ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചെക്കപ്പിനുശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ അനില്‍കുമാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചേലക്കര, പഴയന്നൂര്‍, ചെറുതുരുത്തി സ്റ്റേഷനുകളില്‍നിന്നും കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്. പുലാക്കോട് പൊന്നുംകുന്ന് പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

സ്പെഷല്‍ബ്രാഞ്ച് പോലീസ് പി.എന്‍. അനിഷാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. ചേലക്കര സി.ഐ. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.ആര്‍. നിഖില്‍, ബദറുദ്ദീന്‍, പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണവിപണിയിൽ റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ; ഓണം വിൽപ്പന 300 കോടി കടന്നു
തൃശൂരിൽ കടയിൽ കയറി യുവതിയെ ആക്രമിച്ച് മാല കവർന്നു; രണ്ടുപേർ അറസ്റ്റിൽ