അമിത വേഗത്തിലോടിയ ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാരടക്കം എട്ട് പേര്‍ക്ക് പരിക്ക്

Published : Dec 08, 2023, 06:30 PM IST
അമിത വേഗത്തിലോടിയ ബസുകൾ കൂട്ടിയിടിച്ചു; യാത്രക്കാരടക്കം എട്ട് പേര്‍ക്ക് പരിക്ക്

Synopsis

ബസുകൾ അമിതവേഗത്തിൽ ഓടിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് വേങ്ങരയിലേക്ക് പോകുന്ന ബസിനെയാണ് ഇടിച്ചത്. യാത്രക്കാരടക്കം എട്ടു പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസുകൾ അമിതവേഗത്തിൽ ഓടിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കാനം രാജേന്ദ്രൻ അന്തരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ