
കായംകുളം: സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. കെപി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷനു കിഴക്കു വച്ച് ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്കു പോയ കവിതാ ബസിന്‍റെ പിന്നില്‍ മേരി മാത ബസ് ഇടിക്കുകയായിരുന്നു. രണ്ടു ബസുകളും കായംകുളം മുതലെ മത്സരിച്ചോടിക്കുകയായിരുന്നു.
മുന്‍പേ പോയ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ രണ്ടു ബസുകളിലെയും യാത്രക്കാരായ പുള്ളിക്കണക്ക് ഉദയഭവനം ഗോപിക (17), കട്ടച്ചിറ, കൊച്ചുതറയില്‍ അന്ന (17), പുതുപ്പള്ളി ക്രാശ്ശേരില്‍ വിജിത (17), അറുനൂറ്റിമംഗലം പനയില്‍ മോഹിനി (54), പുള്ളിക്കണക്ക് വൈഷ്ണവി വിലാസം ദേവപ്രിയ (17), കോയിക്കല്‍ കൊട്ടക്കാട്ട് ഷൈനമ്മ (55), ചുനക്കര പായിപ്ര കിഴക്കതില്‍ ഭാസ്‌കരന്‍ (76), പുള്ളിക്കണക്ക് കൊച്ചയ്യത്ത് പാര്‍വതി (17), മങ്കുഴി പാര്‍വതി ഭവനത്തില്‍ പാര്‍വതി (17), ഭരണിക്കാവ് സതീര്‍ഥ്യയില്‍ ശ്രവണ (17), അറുനൂറ്റിമംഗലം പനയില്‍ സുഷമ (49), പള്ളിക്കല്‍ കപ്യാരേത്ത് പടീറ്റതില്‍ മിനി (40). എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam