എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മിനി ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : Jan 07, 2019, 05:43 PM ISTUpdated : Jan 07, 2019, 05:49 PM IST
എയര്‍പ്പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മിനി ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Synopsis

ഡ്രൈവർമാർ ഉറങ്ങിയതാവാം വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. ലോറിയുടെ ഇടിയുടെ ആഘാതത്തിൽ കാർ നിശേഷം തകർന്നു. ലോറി നിയന്ത്രണം വിട്ട് റോഡിനരുകിലെ സ്വകാര്യ ഫുട്ട് വയർ കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. 

ഹരിപ്പാട്: ഹരിപ്പാട് ദേശീയപാതയില്‍ ഫർണിച്ചർ കയറ്റിയ മിനിലോറി കാറുമായിടിച്ച്  കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കരകുളം മുല്ലശേരി  ശാന്തി സരോവറിൽ രാജു-ജയ ദമ്പതികളുടെ മകൻ  വരപ്രസാദ് ആണ് (25) ആണ് മരിച്ചത്. സപഹൃത്ത് പ്രവീണുമൊത്ത് കൊച്ചി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയാണ് ദാരുണാന്ത്യം.

അപകടത്തില്‍ കാർപൂർണമായി തകർന്നു. കാറിലിടിച്ച ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. വരപ്രസാദ് ആണ് കാർ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ  വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് ഹരിയാന സ്വദേശി പർവീൺ (30) ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ പതയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് പുലർച്ചെയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും പുലർച്ചെ  കാറിൽ സുഹൃത്ത് പ്രവീണുമൊത്ത് പുറപ്പെട്ടതാണ്. കൊച്ചിയിലെത്തി അവിടെ നിന്നും വിമാന മാർഗ്ഗം മുംബൈക്ക് പോകുകയായിരുന്നു യാത്ര ലക്ഷ്യം. ഈ സമയം മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്നിരുന്ന  ഫർണിച്ചർ കയറ്റിയ മിനിലോറി ഇടിയ്ക്കുകയായിരുന്നു.

ഡ്രൈവർമാർ ഉറങ്ങിയതാവാം വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. ലോറിയുടെ ഇടിയുടെ ആഘാതത്തിൽ കാർ പൂര്‍ണമായും തകർന്നു. ലോറി നിയന്ത്രണം വിട്ട് റോഡരുകിലെ സ്വകാര്യ ഫുട്ട് വയർ കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്