
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി).
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam