പിന്നിലെ കാറിൽ ദൃശ്യം പതിഞ്ഞു, ബസിൽ നിന്ന് വെള്ളക്കുപ്പി പുറത്തേക്ക്; കണ്ണൂരിൽ സ്വകാര്യ ബസിന് പണികിട്ടി, പിഴ

Published : Jun 12, 2025, 02:00 PM IST
private bus

Synopsis

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.

കണ്ണൂർ: കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് വെളളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് പിഴയിട്ട് കോർപ്പറേഷൻ. കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസിനാണ് കോർപ്പറേഷൻ പിഴയിട്ടത്. രണ്ടായിരം രൂപയാണ് ബസിന് പിഴയിട്ടത്. താവക്കരയിൽ ബസിൽ നിന്ന കുപ്പികൾ വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ഡോ. ഗ്രിഫിൻ നൽകിയ പരാതിയിലാണ് നടപടി. ഓടികൊണ്ടിരിക്കുന്ന ബസിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക് എറിയുന്ന വീഡിയോ ഡോ. ഗ്രിഫിന്‍റെ കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞു. 

ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഡോ. ഗ്രിഫിൻ കോർപ്പറേഷന് പരാതി നൽകിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. അടുത്തിടെ കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാറിനും പിഴ ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ആറ് മാസം മുന്‍പ് നടന്ന സംഭവത്തിൽ നടപടിയെടുത്തത്. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ 25000 രൂപ പിഴ നോട്ടീസ് അയച്ചതിന് പിന്നാലെ ഗായകന്‍ പിഴയൊടുക്കുകയായിരുന്നു.

എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്തതോടെയാണ് നടപടിയുണ്ടായത്. കായലിലേക്ക് വലിച്ചെറിഞ്ഞത് മാലിന്യമല്ലായിരുന്നുവെന്നും വീട്ടുമുറ്റത്തു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്നുമായിരുന്നു എം.ജി ശ്രീകുമാർ പ്രതികരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം