മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു; റോഡിനരികിൽ നിന്നവർ ഓടിമാറിയതിനാൽ അപകടം ഒഴിവായി

Published : Apr 28, 2024, 05:39 PM IST
മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു; റോഡിനരികിൽ നിന്നവർ ഓടിമാറിയതിനാൽ അപകടം ഒഴിവായി

Synopsis

പുനലൂരിൽ നിന്നു കായംകുളത്തേക്കു പോയ കെഎസ്ആർടിസി ബസ്സും അടൂരിൽ നിന്നു കായംകുളത്തേക്കു പോയ അനീഷാ മോൾ എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിമുട്ടിയത്

ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി. ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് കെ പി റോഡിലെ കരിമുളയ്ക്കൽ ജങ്ഷനിലാണ് അപകടം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. 

പുനലൂരിൽ നിന്നു കായംകുളത്തേക്കു പോയ കെഎസ്ആർടിസി ബസ്സും അടൂരിൽ നിന്നു കായംകുളത്തേക്കു പോയ അനീഷാ മോൾ എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിമുട്ടിയത്. കരിമുളയ്ക്കൽ ജങ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസ്സിൽ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ മാറ്റിയിടീച്ചു. കെ പി റോഡിൽ മത്സര ഓട്ടവും അപകടങ്ങളും പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. 

തിരക്കേറിയ വണ്‍വേ, യൂടേണ്‍ എടുത്ത ഇ റിക്ഷ ബൈക്കിൽ ഇടിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്