കയർ ഫാക്ടറിക്ക് തീപിടിച്ചു, ചകിരി കയറാക്കുന്ന ആറ് യന്ത്രങ്ങളും കത്തിനശിച്ചു, 35 ലക്ഷത്തോളം രൂപയുടെ നഷ്ടം

Published : Apr 28, 2024, 05:11 PM IST
കയർ ഫാക്ടറിക്ക് തീപിടിച്ചു,  ചകിരി കയറാക്കുന്ന ആറ് യന്ത്രങ്ങളും കത്തിനശിച്ചു, 35 ലക്ഷത്തോളം രൂപയുടെ നഷ്ടം

Synopsis

വയലാർ പഞ്ചായത്ത് ‍11-ാംവാർഡ് കളവംകോടം അനിൽപുരം അജിത്തിന്റെ ഉടമസ്ഥതയിലുള്ള അനിൽപുരം കയർ കമ്പനിക്കാണ് വെള്ളിയാഴ്ച വൈകീട്ട് തീപിടിച്ചത്. 

ചേര്‍ത്തല: കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. വയലാർ പഞ്ചായത്ത് ‍11-ാംവാർഡ് കളവംകോടം അനിൽപുരം അജിത്തിന്റെ ഉടമസ്ഥതയിലുള്ള അനിൽപുരം കയർ കമ്പനിക്കാണ് വെള്ളിയാഴ്ച വൈകീട്ട് തീപിടിച്ചത്. 

ബൈക്ക് പാർക്കിംഗിൽ നിർത്തി ജോലിക്ക് പോയി, തിരിച്ചുവന്നപ്പോൾ കാണാനില്ല, ഒരു മണിക്കൂറിൽ പ്രതിയെ പൊക്കി പൊലീസ്

അജിത്തിന്റെ വീടിനു സമീപത്തു തന്നെയാണ് കമ്പനി. തമിഴ്‌നാട്ടിൽ നിന്ന് ചകിരിയെത്തിച്ച് കയറാക്കുന്ന ആറ് യന്ത്രങ്ങളും പൂർണമായും കത്തി നശിച്ചു. യന്ത്രത്തിനൊപ്പം കയറും കഴിഞ്ഞ ദിവസം എത്തിച്ച ചികിരിയും പൂർണമായി കത്തിപ്പോയി. ചേർത്തലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ അഞ്ചു യൂണിറ്റ് അഞ്ചര മണിക്കൂറോളം വെള്ളം പമ്പ് ചെയ്തതിനു ശേഷമാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്