'കരളുറപ്പോടെ കൈകോർക്കാം'; വയനാടിന്‍റെ കണ്ണീരൊപ്പാൻ മണ്ണഞ്ചേരിയിലെ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും

Published : Aug 06, 2024, 07:35 AM ISTUpdated : Aug 06, 2024, 02:06 PM IST
'കരളുറപ്പോടെ കൈകോർക്കാം'; വയനാടിന്‍റെ കണ്ണീരൊപ്പാൻ മണ്ണഞ്ചേരിയിലെ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും

Synopsis

സർവീസിലൂടെ സമാഹരിച്ച മുഴുവൻ തുകയും പുനരധിവാസത്തിനായി കൈമാറും

മണ്ണഞ്ചേരി: വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതക്കയത്തിലായവരുടെ പുനരധിവാസത്തിനായി കൈകോർത്ത് മണ്ണഞ്ചേരിയിലെ ഏഴ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും. 'കരളുറപ്പോടെ കൈകോർക്കാം വയനാടിനായി' എന്ന ബാനർ പ്രദർശിപ്പിച്ചാണ് ഏഴ് ബസ്സുകളും സർവീസ് നടത്തിയത്. സർവീസിലൂടെ സമാഹരിച്ച മുഴുവൻ തുകയും പുനരധിവാസത്തിനായി കൈമാറും. ഏഴ് ബസ്സുകളിലെയും ജീവനക്കാരും കൈതാങ്ങായി ഡ്യൂട്ടി ശ്രമദാനമായി ചെയ്തു. 

മണ്ണഞ്ചേരി റോഷൻ ഗ്രൂപ്പിലെ ആറ് ബസ്സുകളും അംബികേശ്വരി ബസ്സുമാണ് വയനാടിന് ഒരു കൈ സഹായം നൽകാൻ സർവീസ് നടത്തിയത്. മണ്ണഞ്ചേരി - ഇരട്ടകുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന മെഹ്റ, അംബികേശ്വരി, മണ്ണഞ്ചേരി - കഞ്ഞിപ്പാടം സർവീസ് നടത്തുന്ന ഇഷാൻ, മണ്ണഞ്ചേരി - റെയിൽവേ സ്റ്റേഷൻ സർവീസ് നടത്തുന്ന റോഷൻ, കലവൂർ - റെയിൽവേ സർവീസ് നടത്തുന്ന സുൽത്താൻ, ഡാനിഷ് എന്നീ ബസ്സുകളാണ് വയനാടിന് കൈത്താങ്ങാകാൻ വേണ്ടി കൈകോർത്തത്. 

മണ്ണഞ്ചേരി സ്വകാര്യ ബസ് സ്റ്റാൻഡിൽ തിങ്കൾ രാവിലെ ആറിന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നസീർ പൂവത്തിൽ, സി സി നിസാർ, ഷിഹാബ് കുന്നപ്പള്ളി, റഹീം പൂവത്തിൽ, ബി അൻസിൽ, ഷിബു മോൻ, മൻഷാദ്, റിയാസ്, അനിൽ, മുഹമ്മദ് ജമാൽ എന്നിവർ പങ്കെടുത്തു.

'1600 രൂപയുമായി 77ൽ കുടിയേറി, ദുരിതം അനുഭവിച്ചറിഞ്ഞതാ': 5 കുടുംബങ്ങൾക്ക് 10 സെന്‍റ് വീതം നൽകുമെന്ന് 73കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു
ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ