നിബന്ധനകൾക്ക് വിധേയം; പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും

Published : Aug 06, 2024, 12:34 AM IST
നിബന്ധനകൾക്ക് വിധേയം; പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും

Synopsis

കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ഗതാഗതം നിർത്തലാക്കിയിരുന്നു.

പാലക്കാട്: കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ഗതാഗതം നിർത്തലാക്കിയിരുന്നു. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിയും.

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ തുറന്നതെന്ന് കളക്ടർ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

മകന്‍റെ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ; പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ രാത്രിയിൽ മോഷണം പോയി, പരാതി

അർജുന്‍റെ ഭാര്യക്ക് ബാങ്കിൽ ജോലി, വയനാട്ടില്‍ 120 ദിവസം കൊണ്ട് 11 കുടുംബങ്ങൾക്ക് വീട്; പ്രഖ്യാപനവുമായി ബാങ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു
ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ