പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് കാമുകനും സുഹൃത്തും അറസ്റ്റിൽ

Published : Nov 26, 2026, 08:37 PM IST
Malappuram

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കാമുകനും സുഹൃത്തും അറസ്റ്റിലായി. വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. ഇതിന് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. കാടാമ്പുഴ കല്ലാറമംഗലം സ്വദേശികളായ മുപ്ര വീട്ടില്‍ ജിഷ്ണു (18), അരിക്കാടന്‍ വീട്ടില്‍ മുഹമ്മദ് അന്‍സാദ് (22) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാണ്ടിക്കാട് സി.ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെയും കാടാമ്പുഴ പൊലീസിന്റെയും സഹായത്തോടെയായിരുന്നു അന്വേഷണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ജിഷ്ണു പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പിന്നീട് സുഹൃത്തായ മുഹമ്മദ് അന്‍സാദുമായി ചേര്‍ന്ന് ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും ഗുരുതരമായി ലംഘിക്കുന്ന സംഭവത്തില്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് പണം സമ്പാദിക്കുന്ന സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ ഇത്തരം ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലാണ്.

കേസില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും ഗുരുതരമായ കുറ്റമാണെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്. കരുവാരകുണ്ട് എസ്.ഐ സുബ്രഹ്‌മണ്യന്‍, അനിത, പാണ്ടിക്കാട് എ.എസ്.ഐ അസ്മാബി, അശോക് കുമാര്‍, സജിത് കുമാര്‍, ഹാരിസ് ആലുംതറയില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 8.635 കിലോ കഞ്ചാവുമായി 'അലി ഭായ്' പിടിയിൽ; ആലുവയിലും എടത്തലയിലും എക്സൈസ് വേട്ട
കായംകുളത്ത് ഹോട്ടലിൽ പരിശോധന നടത്തി നഗരസഭ ഹെൽത്ത് സ്ക്വാഡ്; കാലാവധി കഴിഞ്ഞ ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ പിടികൂടി