പ്രിയദർശിനി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്; ദേഹാസ്വാസ്ഥ്യത്തെ തുടർന്നെന്ന് പൊലീസ്

Published : Jul 07, 2026, 08:50 PM IST
priyadarsini bus accident

Synopsis

കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനിടെയാണ് അപകടം ഉണ്ടായത്.

പാലക്കാട്: കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനിടെയാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം വടക്കഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ്സിലാണ് സംഭവം. ഡോറിന്റെ അടുത്തുനിന്ന മുഹമ്മദ് പെട്ടെന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ഈ സമയം വലിയ തിരക്കും ബസ്സിൽ ഉണ്ടായിരുന്നു. തെറിച്ചുവീണ മുഹമ്മദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർവേ കല്ലുകൾ പിഴുത് എറിഞ്ഞ് യുവതിയുടെ പരാക്രമം, തടയാനെത്തിയ വനിതാ പൊലീസുകാരിയെയും വിട്ടില്ല, ആക്രമിച്ചു; ഒടുവിൽ പിടിയിൽ
ചായക്കടയില്‍ അതിക്രമിച്ചുകയറി, വാള്‍ ചൂണ്ടി വധഭീഷണി മുഴക്കിയ രണ്ടുപേര്‍ പിടിയില്‍