ചാരുംമൂട്ടിൽ നിന്ന് കള്ളനോട്ട് പിടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത

Published : Dec 24, 2022, 12:46 PM IST
ചാരുംമൂട്ടിൽ നിന്ന് കള്ളനോട്ട് പിടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത

Synopsis

2000, 500, 200 രൂപയുടെ കള്ള നോട്ടുകളാണ് പ്രധാന പ്രതി ഷംനാദ് എന്ന ശ്യം ആറ്റിങ്ങലിന്‍റെ നേതൃത്വത്തിൽ പ്രിന്‍റ് എടുത്ത് വിതരണം ചെയ്തിരുന്നത്. 


ചാരുംമൂട്: ചാരുംമൂട്ടിൽ കള്ളനോട്ട് പിടിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നൂറനാട് എസ് എച്ച് ഒ പി ശ്രീജിത് ജില്ല പൊലീസ് മേധാവിക്ക് ചെങ്ങന്നൂർ ഡിവൈ എസ് പി മുഖേന റിപ്പോർട്ട് നൽകി. കേസിൽ പ്രധാന പ്രതി സീരിയൽ ചലച്ചിത്ര നടനായ തിരുവനന്തപുരം നേമം കാരയ്ക്ക മണ്ഡപം ശിവൻകോവിൽ റോഡ് സ്വാഹിത് വീട്ടിൽ ഷംനാദിന് (ശ്യാം ആറ്റിങ്ങൽ -40) പുറമെ കൊട്ടാരക്കര വാളകം പാണക്കാട്ട് വീട്ടിൽ ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത് (49), കേസിൽ ഈസ്റ്റ് കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38), ഇടുക്കി സ്വദേശി ദീപു ബാബു എന്നിവരടക്കം ആറുപേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. 

ചാരുംമൂട്ടിലെ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖ നൽകിയ 500 ന്‍റെ നോട്ടിൽ സംശയം തോന്നി ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ലേഖ പിടിയിലായതോടെയാണ് കള്ളനോട്ടിന്‍റെ വൻശേഖരം പിടിച്ചെടുക്കാനും പ്രതികളെ പിടികൂടാനുമായത്. 2000, 500, 200 രൂപയുടെ കള്ള നോട്ടുകളാണ് പ്രധാന പ്രതി ഷംനാദ് എന്ന ശ്യം ആറ്റിങ്ങലിന്‍റെ നേതൃത്വത്തിൽ പ്രിന്‍റ് എടുത്ത് വിതരണം ചെയ്തിരുന്നത്. 

ലേഖയെ ചോദ്യം ചെയ്തതോടെയാണ് ക്ലീറ്റസ് ആണ് കള്ള നോട്ടുകൾ തന്നതെന്നും ക്ലീറ്റസിനെ പരിചയപ്പെടുത്തി കൊടുത്തത് രഞ്ജിത്ത് ആണെന്നും തെളിഞ്ഞത്. തുടർന്ന് പൊലീസ് സംഘം ഈസ്റ്റ് കല്ലട എത്തി ക്ലീറ്റസിനെ അറസ്റ്റ് ചെയ്യതു. ക്ലീറ്റസിനെ ചോദ്യം ചെയ്തതിൽ റിയൽ എസ്റ്റേറ്റ് ബന്ധം വഴി ചാരുംമൂട് ഉള്ള രഞ്ജിത്തിനെ പരിചയപ്പെട്ടെന്നും ഇയാൾ വഴിയാണ് ചാരുംമൂട് ഭാഗത്ത് കള്ള നോട്ടുകൾ വിതരണം നടത്തുന്നതെന്നും മനസിലായത്. തുടര്‍ന്ന് രഞ്ജിത്ത് അറസ്റ്റിലായി. ക്ലീറ്റസിനെയും രഞ്ജിത്തിനേയും കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ശ്യാം ആറ്റിങ്ങൽ എന്നറിയപ്പെടുന്ന ആളാണ് ഈ കള്ള നോട്ടുകൾ എത്തിച്ച് തരുന്നതെന്നും എവിടെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞു. പ്രതികളുടെ മൊബൈലിൽ നിന്ന് കള്ള നോട്ടുകൾ നിർമ്മിക്കുന്ന വീഡിയോകൾ പൊലീസ് കണ്ടെടുത്തു. 

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മൈസൂറിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ശ്യം ആറ്റിങ്ങലിനെ പിടികൂടി. ഇയാളുടെ കൈയ്യിൽ നിന്നും കാറിൽ നിന്നും 2000, 500, 200 രൂപയുടെ നാലു ലക്ഷം രൂപയുടെ കള്ള നോട്ടുകൾ കണ്ടെത്തി. കാറിന്‍റെ രഹസ്യ അറയിൽ നിന്നുമാണ് കൂടുതൽ നോട്ടുകൾ കണ്ടെത്തിയത്. ശ്യാം അറ്റിങ്ങൽ എന്നത് കള്ളപ്പേരാണെന്നും ഷംനാദ് എന്നാണെന്നും മനസിലാക്കിയ പൊലീസ് തിരുവനന്തപുരം കാരക്കാമണ്ഡപത്തുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ് ടോപ്പ്, പ്രിന്റർ, സ്കാനർ, ലാമിനേറ്റർ, നോട്ടുകൾ മുറിക്കുന്നതിനുള്ള കത്തികൾ, ഗ്ലാസ്സ്, മുറിക്കുന്നതിനു വേണ്ടി ഉണക്കി സൂക്ഷിച്ച നിലയിലുള്ള 2000, 500, 200 എന്നീ നോട്ടുകളുടെ പ്രിന്റുകൾ, നോട്ടുകൾ ഒട്ടിക്കുന്നതിനുള്ള പ്രത്യേകം തയ്യാറാക്കിയ പശ എന്നിവയും കണ്ടെത്തിയിരുന്നു.  

കൂടുതല്‍ വായനയ്ക്ക്: 2000, 500, 200, നോട്ട് ആവശ്യത്തിന് സ്വന്തമായി അച്ചടിച്ചെടുക്കും, ചാരുംമൂട് പിടിക്കപ്പെട്ടതിൽ സിനിമാ നടനും

കൂടുതല്‍ വായനയ്ക്ക്:  കല്യാണ വീടുകളില്‍ അടക്കം കള്ളനോട്ടുകള്‍ മാറിയെടുക്കാന്‍ ശ്രമം; ആലപ്പുഴയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൂടുതല്‍ വായനയ്ക്ക്:   സാധനം വാങ്ങിയ സ്ത്രീ 500 നൽകി, ജീവനക്കാരന് നോട്ടിൽ സംശയം; ആലപ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റടക്കം അറസ്റ്റിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ
കുട്ടികളുടെ കയ്യിലുണ്ടായിരുന്ന 13500 രൂപ തട്ടിപ്പറിച്ചു, മദ്യം കുടിക്കാൻ നിര്‍ബന്ധിച്ചു, മാനന്തവാടിയിൽ രണ്ട് യുവാക്കൾ പിടിയിൽ