തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്, പ്രതികാര നടപടിയുണ്ടാവില്ല, നാലായിരം രൂപ മുതൽ വർധന, സമരം അവസാനിപ്പിച്ചു

Published : Jul 06, 2026, 12:07 PM IST
UNA

Synopsis

സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി

തൃശൂർ: തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്‍മെന്റ്. 4000 മുതൽ 6000 വരെയാണ് വർധന. സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി. തീരുമാനത്തിന് പിന്നാലെ അമല ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു. ജൂബിലി മിഷൻ ആശുപത്രിയിലെ നേഴ്സുമാരുടെ സമരം തുടരും.ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് ഉടൻ നടക്കും. സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് യുഎൻഎ വ്യക്തമാക്കിയിരുന്നു. അതേസമയം നഴ്സുമാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച് ഏപ്രിൽ 1 ന് മാനേജ്മെന്റ് എടുത്ത തീരുമാനം നഴ്സ് സംഘടന ഇന്ന് അംഗീകരിക്കുകയായിരുന്നു എന്നാണ് മാനേജ്മെന്റ് വിശദമാക്കുന്നത്. സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികൾ ഇടക്കാല ശമ്പളാശ്വാസം നൽകുന്നതിൽ പ്രശ്നമില്ലെന്നും, അമലയും ജൂബിലി മിഷനും മാത്രമാണ് അനുകൂല നിലപാട് സ്വീകരിക്കാത്തതെന്നും സംഘടന ആരോപിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതാൻ ഇനി പി പി റാഫേൽ ഇല്ല; മിറർ ഇമേജ് റൈറ്റിങ് വിദഗ്ധന് വിട
സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കുറഞ്ഞ് 10 വയസ്, അന്വേഷണം