
അമ്പലപ്പുഴ: ലോറിയിൽ അശ്രദ്ധമായി കൊണ്ടുപോയ മരത്തിന്റെ വേര് കെഎസ്ആർടിസി. ബസ്സിൽ ഉടക്കിയതിനെത്തുടർന്ന് ദേശീയപാതയിൽ മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന്റെ വടക്കേയിറക്കത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി വേരിന്റെ ഭാഗം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നീർക്കുന്നത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ കൂറ്റൻ മരത്തിന്റെ വേരാണ് ട്രെയിലർ ലോറിയിൽ കായംകുളം ഭാഗത്തേക്കുകൊണ്ടുപോയത്. കരുനാഗപ്പള്ളിയിൽനിന്നു കൊച്ചി അമൃത ആശുപത്രിയിലേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ വശത്തും പിന്നിലെ ചക്രത്തിന്റെ മുകളിലുമായാണ് വേരുടക്കിയത്.
അന്തരീക്ഷ താപനിലയിൽ വൻ ഉയര്‍ച്ച, ഉഷ്ണതരംഗവും; അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam