
മലപ്പുറം: വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അരീക്കോട് തച്ചണ്ണ മൈത്ര സ്വദേശിയായ മിഥുൻ (21)ആണ് മരിച്ചത്. എടവണ്ണപ്പാറ റഷീദിയ അറബിക് കോളേജിന് മുൻവശത്ത് വെച്ചാണ് അപകടം നടന്നത്. തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ ട്രെയിൻ കയറുന്നതിനിടെ 57 കാരി കാല് തെന്നി റെയിൽപാളത്തിലേക്ക് വീണ് മരിച്ചു. പരശുവയ്ക്കൽ സ്വദേശി ഷീബ ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് സംഭവം.
കഴിഞ്ഞ ദിവസം അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിൽ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം കൂട്ടുകാരനായ അജിത്തിന്റെ കൂടെ ബൈക്കിൽ മടങ്ങുകയായിരുന്നു. വാഴച്ചാൽ പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സതീഷിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam