ഡൽഹിയിൽ നിന്ന് ഇന്നോവ കാറുകൾ കുറഞ്ഞ വിലയിൽ എത്തിക്കാമെന്ന് പറഞ്ഞ് തട്ടിയത് 22 ലക്ഷം; കാസർകോട് സ്വദേശി പിടിയിൽ

Published : Jul 26, 2026, 09:28 PM IST
car fraud

Synopsis

ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് സ്വദേശിയെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. താമരയൂർ സ്വദേശിയുടെ പരാതിയിൽ ഒളിവിലായിരുന്ന പ്രതിയെ കാസർകോട് നിന്നാണ് പിടികൂടിയത്.

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീറിനെയാണ് (32) അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയുടെ പരാതിയിലാണ് അറസ്റ്റ്. 

2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നല്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപയാണ് തൻസീർ ഫെലിക്സ് ആൻ്റണിയിൽ നിന്ന് കൈക്കലാക്കിയത്. തുടർന്ന് ഒരു കാർ മാത്രം നൽകി മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ സമാന രീതിയിൽ നിരവധി പരാതികൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യ വിവരത്തിൻറ അടിസ്ഥാനത്തിൽ കാസർകോട് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ സി.കെ. ഷാജു, എം.ബി. പ്രേമൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോസ് പോൾ, ജോമോൻ, ലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്താലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റി ജയിച്ച തന്ത്രം, കേരളത്തിൽ പാളി, കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതികൾ പിടിയിൽ
പരമ്പരാഗതമായതെല്ലാം നിലനിർത്തണം, അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്കോ പകർന്ന് നൽകണം, മുഖ്യമന്ത്രിയുടെ പരാമർശത്തിന് രൂക്ഷ വിമർശനം