പരമ്പരാഗതമായതെല്ലാം നിലനിർത്തണം, അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്കോ പകർന്ന് നൽകണം, മുഖ്യമന്ത്രിയുടെ പരാമർശത്തിന് രൂക്ഷ വിമർശനം

Published : Jul 26, 2026, 06:01 PM IST
V D SATHEESAN

Synopsis

വീട്ടുജോലികളിൽ ആൺപെൺ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയെങ്കിലും ഭക്ഷണ സംസ്കാരം നില നിർത്തുന്നതിൽ വീട്ടിലെ മരുമകൾക്കുള്ള പങ്കിനേക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം രൂക്ഷ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

ആലപ്പുഴ: മകന്റെ ഭാര്യയായി വരുന്ന ആൾക്ക് കുടുംബത്തെ പരമ്പരാഗത രുചിക്കൂട്ടും അടുക്കളയും കൈമാറണമെന്ന പരോക്ഷ പരാമർശവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ചെങ്ങന്നൂരിൽ നടന്ന പമ്പ ഫെസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ചില അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്കോ മക്കൾക്കോ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. പരമ്പരാഗതമായതെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് വിശദമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വീട്ടുജോലികളിൽ ആൺപെൺ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയെങ്കിലും ഭക്ഷണ സംസ്കാരം നില നിർത്തുന്നതിൽ വീട്ടിലെ മരുമകൾക്കുള്ള പങ്കിനേക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം രൂക്ഷ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

ഭക്ഷണം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. വല്ലാത്ത കാലമാണ് നമ്മുടെ ഈ കാലം. എല്ലാവരും അവനവനിലേക്ക് ചുരുങ്ങുന്ന കാലമാണിത്. പരിണാമ ദിശകളിലെല്ലാം തന്നെ കൂട്ടായ്മകളിലൂടെയാണ് മനുഷ്യ സമൂഹം കരകയറിയത്. കഴിഞ്ഞ കാലത്തേക്കുറിച്ച് കലാകാരന്മാർ സംസാരിക്കുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യേണ്ട കലകൾ എല്ലാം കൈമാറ്റം ചെയ്യേണ്ടതുണ്ട്. പരമ്പരാഗതമായതെല്ലാം നില നിർത്തപ്പെടേണ്ടതാണ്. ചില അമ്മമാർക്ക് അവര് പ്രത്യേകമായി ഉണ്ടാക്കുന്ന ചില വിഭവങ്ങളുണ്ടാവും. എന്നാൽ അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്ന് കൊടുക്കേണ്ടതുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പ്രതിപക്ഷ നേതാക്കളും സ്ത്രീപക്ഷ അവകാശപ്രവർത്തകരും മുഖ്യമന്ത്രിയുടെ പരാമർശത്തിൽ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ ഉദ്യോ​ഗസ്ഥയുടെ പരാതി ആഭ്യന്തര മന്ത്രി കേൾക്കണം; നമ്പർ മാറി വിളിച്ചതിന് നേരിടുന്നത് ക്രൂരമായ സൈബർ ആക്രമണം
ആലുവയിൽ പോക്സോ കേസ് ഇരയെ കാണാതായി, 16കാരി പോയത് പ്രതിക്ക് ഒപ്പമെന്ന് സംശയം; റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതായി ഓട്ടോ ഡ്രൈവർ