ഉറക്കത്തിൽ വെപ്പുപല്ല് തൊണ്ടയിലിറങ്ങി അന്നനാളത്തിൽ കുടുങ്ങി; ഒടുവിൽ എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

By Web TeamFirst Published Jun 23, 2022, 1:08 PM IST
Highlights

അന്നനാളത്തില്‍ കുടുങ്ങിയ അവസ്ഥയില്‍ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ തൊണ്ടയില്‍ നിന്നും മൗലാന ആശുപത്രി ഗാസ്‌ട്രോ എന്ററോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. ടോണി ജോസഫാണ് പുറത്തെടുത്തത്

പെരിന്തല്‍മണ്ണ: തൊണ്ടയില്‍ കുടുങ്ങിയ വെപ്പുപല്ല് സെറ്റ് എന്‍ഡോസ്‌കോപ്പി സംവിധാനം വഴി പുറത്തെടുത്തു. ഉറക്കത്തില്‍ അബദ്ധവശാല്‍ വെപ്പുപല്ല് തൊണ്ടയിലേക്ക് പോവുകയായിരുന്നു. മണ്ണാര്‍ക്കാട് തെങ്കര സ്വദേശി 39കാരന്റെ തൊണ്ടയില്‍ കുടുങ്ങിയ വെപ്പുപല്ലാണ് എന്‍ഡോസ്‌കോപ്പി സംവിധാനത്തിലൂടെ പുറത്തെടുത്തത്.

അന്നനാളത്തില്‍ കുടുങ്ങിയ അവസ്ഥയില്‍ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ തൊണ്ടയില്‍ നിന്നും മൗലാന ആശുപത്രി ഗാസ്‌ട്രോ എന്ററോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. ടോണി ജോസഫാണ് പുറത്തെടുത്തത്. സമാനരീതിയില്‍ മലപ്പുറം ഏപ്പിക്കാട് സ്വദേശിയായ മുപ്പതുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ ചക്കക്കുരുവും ഡോ. ടോണി ജോസഫ് എന്‍ഡോസ്‌കോപ്പിക് സംവിധാനത്തിലൂടെ പുറത്തെടുത്തിരുന്നു.

അമിതമായി തണുപ്പുള്ളതും ചൂടുള്ളതും കഴിക്കും മുമ്പേ ശ്രദ്ധിക്കുക...

 

വേനല്‍ക്കാലമാകുമ്പോള്‍ നമ്മളെപ്പോഴും ( Summer Drinks ) തണുത്ത പാനീയങ്ങളെയും ഐസ്‌ക്രീം പോലുള്ള തണുപ്പുള്ള വിഭവങ്ങളെയുമെല്ലാം ആശ്രയിക്കാറുണ്ട്. അതുപോലെ തണുപ്പ് കാലമാണെങ്കില്‍ ( Winter Food ) ചൂട് ചായ പോലുള്ളവയെയും ആശ്രയിക്കും. 

കാലാവസ്ഥയ്ക്കും അഭിരുചിക്കുമെല്ലാം അനുസരിച്ചാണ് നാം ഇത്തരത്തില്‍ കഴിക്കാനുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍ അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണ-പാനീയങ്ങള്‍ കഴിക്കും മുമ്പ് പല്ലിന്റെ ആരോഗ്യത്തെ കുറിച്ച് കൂടി കാര്യമായി ചിന്തിക്കേണ്ടതുണ്ട്. 

പല്ലിന്റെ ഏറ്റവും പുറമെയുള്ള പാളിയായ ഇനാമല്‍ ഇല്ലാതായിപ്പോകുന്നതാണ് പ്രധാനമായും പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങള്‍ ഇനാമലിനെ പെട്ടെന്ന് തന്നെ നശിപ്പിക്കും. 

Stress And Dental Health : സമ്മർദ്ദം ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?

വായ ശുചിയായി സൂക്ഷിക്കാത്തത്, പല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍, മോണരോഗങ്ങള്‍ എല്ലാം പല്ലിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കാം. എന്നാല്‍ ഭക്ഷണപാനീയങ്ങള്‍ മൂലം പല്ല് ക്ഷയിച്ചുപോകുന്ന കേസുകളാണ് അധികവും. ഇത്തരത്തില്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട- അല്ലെങ്കില്‍ ഒഴിവാക്കേണ്ട ചിലതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

തണുത്ത പാനീയങ്ങള്‍: ഫ്രിഡ്ജില്‍ വച്ച് നല്ലതുപോലെ തണുപ്പിച്ചെടുത്ത പാനീയങ്ങള്‍ അപ്പാടെ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ഉപേക്ഷിക്കുക. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാനും, പല്ലില്‍ പോട് ഉണ്ടാകാനും മോണരോഗം അടക്കമുള്ള രോഗങ്ങള്‍ പിടിപെടാനുമെല്ലാം ഇത് കാരണമാകാം. 

രണ്ട്...

അമിതമായി ചൂടുള്ള പാനീയങ്ങള്‍: പൊതുവില്‍ 'സെന്‍സിറ്റീവ്' ആയ പല്ലുകളുള്ളവരാണെങ്കില്‍ അവര്‍ക്ക് അമിതമായി ചൂടുള്ള പാനീയങ്ങള്‍ പെട്ടെന്ന് തന്നെ പ്രശ്‌നം സൃഷ്ടിക്കും. കടുത്ത വേദന അനുഭവപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം ഇത് കാരണമാകും. 

മൂന്ന്...

മധുരം: പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്ന് മധുരപലഹാരങ്ങളാണ്. മിഠായികള്‍, കേക്ക്, ബേക്കറികള്‍ പോലുള്ള പലഹാരങ്ങള്‍ പതിവായി കഴിക്കുന്നത് തീര്‍ച്ചയായും 'സെന്‍സിറ്റീവ്' പല്ലുകളുള്ളവരെ ബാധിക്കും. അതിനാല്‍ മധുരപലഹാരങ്ങളുടെ ഉപയോഗം എപ്പോഴും മിതപ്പെടുത്തുക. 

നാല്...

അസിഡിക് ഭക്ഷണം: ആസിഡ് അംശം കാര്യമായി അടങ്ങിയ ഭക്ഷണ-പാനീയങ്ങളും പരമാവധി മിതപ്പെടുത്തുക. ഇവയും പല്ലിന് കാര്യമായ കേടുപാടുകളുണ്ടാക്കും. ഇനാമലിന് തന്നെയാണ് ഇവ പ്രധാനമായും പ്രശ്‌നമുണ്ടാക്കുക. ശീതളപാനീയങ്ങളാണെങ്കിലും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക.

click me!