വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : Jun 23, 2022, 01:03 PM ISTUpdated : Jun 23, 2022, 01:07 PM IST
വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Synopsis

ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികള്‍ക്ക് നല്‍കി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി...

മലപ്പുറം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യെ തിരൂര്‍ പൊലീസ് പിടികൂടി. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികള്‍ക്ക് നല്‍കി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് പീഡനത്തിനിരയാക്കിയിട്ടുള്ളത്. വീട്ടുകാര്‍ കുട്ടികളില്‍ നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍

മലപ്പുറം: പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18കാരനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാന്‍ (18)നെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. 2022 ഫെബ്രുവരി 14ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. 

പ്രൊജക്ട് ആവശ്യാര്‍ത്ഥം എത്തിയ പ്രതി അപമാനിച്ചതായി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെയ് നാലിന് കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.

ജൂണ്‍ 20ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോത്തുകല്ല് എസ് ഐ വിസി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്  18കാരനെ കോടതി റിമാന്‍ഡ് ചെയ്തത്. പോക്‌സോ സ്‌പെഷ്യല്‍ കോടതി ജൂലൈ നാല് വരെയാണ് 18കാരനെ റിമാന്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു