പൊന്നാനിയിൽ ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ അറസ്റ്റിൽ

Published : May 05, 2025, 06:27 PM IST
പൊന്നാനിയിൽ ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ അറസ്റ്റിൽ

Synopsis

മലപ്പുറം പൊന്നാനിയിൽ പുതിയ ബിവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ പൊലീസ് പിടിയിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ പുതിയ ബിവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാവാത്ത മൂന്ന്  പേർ പൊലീസ് പിടിയിൽ. പൊന്നാനിയിൽ ചമ്രവട്ടം ജംഗ്ഷനിൽ ഉണ്ടായിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയതിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രിയിലാണ് മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോൾ ബോംബ് എറിയുകയും  ഷോപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തത്. ബെവ്‌കോ മാനേജരുടെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂർത്തിയാകാത്ത മൂന്നു പേരാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം