നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാന യുവതികളെ എത്തിച്ച് പെൺവാണിഭ റാക്കറ്റ്; രക്ഷപ്പെട്ട 17കാരിയുടെ മൊഴി

Published : May 05, 2025, 04:21 PM IST
നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാന യുവതികളെ എത്തിച്ച് പെൺവാണിഭ റാക്കറ്റ്; രക്ഷപ്പെട്ട 17കാരിയുടെ മൊഴി

Synopsis

കെണിയില്‍ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ പതിനേഴുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. അസം സ്വദേശിയായ യുവാവാണ് തന്നെ ചതിച്ച് ഇവിടെ എത്തിച്ചതെന്നും കൂടുതല്‍ പേര്‍ ഇരകളായിട്ടുണെന്നുമാണ് പെണ്‍കുട്ടി.

കോഴിക്കോട്: കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാന യുവതികളെ എത്തിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റുണ്ടെന്ന് പെണ്‍കുട്ടിയുടെ മൊഴി. കെണിയില്‍ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ പതിനേഴുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. അസം സ്വദേശിയായ യുവാവാണ് തന്നെ ചതിച്ച് ഇവിടെ എത്തിച്ചതെന്നും കൂടുതല്‍ പേര്‍ ഇരകളായിട്ടുണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

കഴിഞ്ഞ ദിവസമാണ് ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ അസം സ്വദേശിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രണയം നടിച്ച് കോഴിക്കോട്ടെത്തിച്ച യുവാവ് പീഡിപ്പിക്കുകയും പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍പ്പെടുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്. സമൂഹമാധ്യമങ്ങളിലുടെയാണ് യുവാവുമായി പരിചയപ്പെട്ടത്. തന്നെ എത്തിച്ച മുറിയില്‍ ഇതരസംസസ്ഥാനക്കാരായ മറ്റ് ആറ് യുവതികള്‍ കൂടി ഉണ്ടായിരുന്നെന്നും ഇവരെയെല്ലാം യുവാവ് പിന്നീട് മറ്റെവിടേക്കോ മാറ്റിയെന്നും പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ ആധാര്‍ കാര്‍ഡില്‍ വയസ് ഇരുപതാണെങ്കിലും ജനന സര്‍ട്ടിഫിക്കറ്റിലെ തിയതി വെച്ച് നോക്കുമ്പോള്‍ പതിനേഴാണ് പ്രായം. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനപ്പുറം ലോഡ്ജിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ കുട്ടിക്കറിയില്ല. ഇതര സംസ്ഥാനക്കാരായ യുവതികളെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്ന റാക്കറ്റിലെ സജീവ കണ്ണിയാണ് യുവാവെന്നാണ് വിവരം. ഇയാളെ ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി ഇപ്പോള്‍ സി ഡബ്ല്യു സിയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ ബന്ധുക്കള്‍ കോഴിക്കോട്ടെത്തിയെങ്കിലും വിട്ടു കൊടുത്തിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, മുഹമ്മയിൽ തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം
ഹോട്ടലെന്നെഴുതിയ താൽക്കാലിക കെട്ടിടം, അകത്ത് നടക്കുന്നത് 'അടിമാലി ജോയി'യുടെ ചാരായം വിൽപന, പിടിച്ചടുത്തത് 43 ലിറ്റ‍ർ