
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെതിരെ (Maharajas college principal) പ്രതിഷേധ സമരവുമായി ഒരു വിഭാഗം അധ്യാപകർ. ഏകപക്ഷീയമായി ഇടപെടുന്ന പ്രിൻസിപ്പൽ, യോഗങ്ങളിൽ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ, ആരോപണം അടിസ്ഥാന വിരുദ്ധമെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.
മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മാത്യു ജോർജിനെതിരെയാണ് ( principal Mathew George ) ഇടത് അധ്യാപക സംഘടനയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മാത്യു ജോർജ് മഹാരാജാസ് പ്രിൻസിപ്പലായത്. ഇതിന് ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് അധ്യാപകരെ സമ്മർദ്ദത്തിലാക്കി ബുദ്ധിമുട്ടിക്കുകയാണെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ പരാതി. പ്രതിഷേധിക്കുന്ന വനിത അധ്യാപകർക്കെതിരെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നും ആക്ഷേപമുണ്ട്.
അധ്യാപകരുടെ ആരോപണം പ്രിൻസിപ്പൽ മാത്യു ജോർജ് നിഷേധിച്ചു. കാലങ്ങളായി ചില ചുമതലകൾ കുത്തകയാക്കിയിരുന്ന അധ്യാപകരെ കാര്യക്ഷമത വിലയിരുത്തി പുനർനിശ്ചയിച്ചതിലുള്ള പ്രതികാരമാണ് സമരമെന്നും പ്രിൻസിപ്പൽ ആരോപിച്ചു. ഇടത് അധ്യാപക സംഘടനയായ എ കെ ജി സി ടിയുടെ നേൃതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam