പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; വേര്‍പാട് താങ്ങാനാവാതെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

Published : Oct 07, 2021, 01:18 PM ISTUpdated : Oct 07, 2021, 01:27 PM IST
പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍;  വേര്‍പാട് താങ്ങാനാവാതെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിത്ത നിലയില്‍ കണ്ടെത്തിയത്. 

കോട്ടയം: കരുനാഗപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ വേര്‍പാട് താങ്ങാനാകാതെ അമ്മ കുഴഞ്ഞു വീണ് മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം  തേനേരില്‍ വീട്ടില്‍ മധുവിന്റ മകന്‍ ആദിത്യനും (15) മധുവിന്റെ ഭാര്യ സന്ധ്യ(38)യുമാണ് ഒരേ ദിവസം മരിച്ചത്. ആദിത്യന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അമ്മയും മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുലശേഖരപുരം ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യന്‍.

Read More: കാറിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹം പിടികൂടി; ലക്ഷ്യമിട്ടത് 'പുരാവസ്തു' വില്‍പ്പന

മകന്‍റെ വിയോഗം  താങ്ങാനാവാതെ വൈകീട്ട് ആറുമണിയോടെ സന്ധ്യ കുഴഞ്ഞു വീഴുകയായിരുന്നു. സന്ധ്യയെ ഉടന്‍ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ബുധനാഴ്ച ഒരുമിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അനന്തുവാണ് ആദിത്യന്റ സഹോദരന്‍.

Read More: വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് ബാങ്ക് ജീവനക്കാരൻ ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി

Read More: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ല
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ ആരും കാണാതെ സൂക്ഷിച്ചു വച്ചു, കണ്ടെത്തിയത് തൊലി ചെത്തി ഒരുക്കിയ തടികൾ; തൃശൂരിൽ 60 കിലോ ചന്ദനം പിടികൂടി
കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'