
മലപ്പുറം: സവാള വില വർധനക്കെതിരെ മലപ്പുറത്ത് വേറിട്ട സമരവുമായി പാചകക്കാർ. സവാളയില്ലാതെ ബിരിയാണി വച്ച് അഞ്ഞൂറിലധികം പേർക്ക് വിതരണം ചെയ്തായിരുന്നു പ്രതിഷേധം. വില വർധനവ് തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം വ്യത്യസ്ഥമാക്കാൻ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചത്.
സവാളയടക്കം നിത്യോപയോഗ സാധനങ്ങൾക്കെല്ലാം തീ വിലയാണ്. പലരും പരിപാടികളെല്ലാം മാറ്റിവച്ചതോടെ പാചകത്തൊഴിലാളികൾക്ക് പണിയില്ലാതായി. ഇതോടെയാണ് മാർച്ചും ധർണയും പോലുള്ള സമര പരിപാടി ഒഴിവാക്കി സവാളയില്ലാത്ത ഭക്ഷണം വിളമ്പി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.മലപ്പുറം കളക്ടറേറ്റിന് മുന്നിൽ യൂണിയനിലെ പാചകക്കാർ ഒത്തുചേർന്നു. ഉള്ളിയില്ലാതെ ബിരിയാണിയുണ്ടാക്കി. സമരം പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചില്ലെന്ന് മാത്രമല്ല, വഴിയെ പോയവർക്ക് വയറുനിറയെ ബിരിയാണിയും കിട്ടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam