
കോഴിക്കോട്: പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അയച്ചാൽ സമ്മാനം. കോഴിക്കോട് നഗരസഭയാണ് വേറിട്ട ഈ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കോഴിക്കോട് നഗരസഭയുടെ വാട്സാപ്പ് നമ്പറിലേക്ക് ഇന്ന് മുതൽ വിവരം കൈമാറാം.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ എവിടെയും മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയോ പകർത്തി വാട്സ് നമ്പറിലേക്ക് അയക്കാവുന്ന സംവിധാനമാണ് കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്.
9400394497 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. കൃത്യമായ വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം നൽകും. പരാതി കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. നിരോധിച്ച പ്ലാസ്റ്റിക് കപ്പുകൾ, പ്ലെയിറ്റുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ വിൽപന നടത്തുന്നത് കണ്ടാലും വിവരം അറിയിക്കാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam