ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓണക്കോടി

Published : Sep 10, 2019, 10:33 AM ISTUpdated : Sep 10, 2019, 10:38 AM IST
ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓണക്കോടി

Synopsis

മരിച്ച ഒറ്റമശ്ശേരി കാട്ടുങ്കല്‍ വെളി ജോണ്‍സന്‍റെ മക്കളായ ആഷിയ,ആഷിത എന്നിവര്‍ക്കും, മരിച്ച കളത്തില്‍ ജസ്റ്റിന്‍റെ മകന്‍ ജിയോണിനുമാണ് ഓണക്കോടി സമ്മാനിച്ചത്. 

ആലപ്പുഴ: ഒറ്റമശ്ശേരി ഇരട്ടകൊലപാതക കേസില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് കേസ് നടത്തിയ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓണക്കോടി. മരിച്ച ഒറ്റമശ്ശേരി കാട്ടുങ്കല്‍ വെളി ജോണ്‍സന്‍റെ മക്കളായ ആഷിയ,ആഷിത എന്നിവര്‍ക്കും, മരിച്ച കളത്തില്‍ ജസ്റ്റിന്‍റെ മകന്‍ ജിയോണിനുമാണ് ആലപ്പുഴ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഓണക്കോടി സമ്മാനിച്ചത്.

ഇവരുടെ വീടുകളില്‍ എത്തിയാണ് ഓണസമ്മാനം കൈമാറിയത്. പ്രവാസിയായ അനില്‍ മധുസൂദനന്‍  സമ്മാനിച്ച ഓണക്കോടിയും പി പി ഗീത കൈമാറി. പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ പി പി ബൈജുവും കല്ല്യാണിയും കുട്ടികള്‍ക്ക് ഓണസമ്മാനങ്ങള്‍ നല്‍കി. കൊലപാതകത്തെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് നടപടി ജില്ലാനിയമസഹായ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ദയനീയ അവസ്ഥ പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി