സ്കൂളിന്റെ ഗേറ്റ് തകർത്ത് കോംപൗണ്ടിൽ കയറി, കാർ തകർത്ത് ചക്കകൊമ്പൻ

Published : Jul 17, 2024, 12:58 PM ISTUpdated : Jul 17, 2024, 12:59 PM IST
സ്കൂളിന്റെ ഗേറ്റ് തകർത്ത് കോംപൗണ്ടിൽ കയറി, കാർ തകർത്ത് ചക്കകൊമ്പൻ

Synopsis

റോഡിലൂടെ ആന നടന്നു വരുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർആർടിയെത്തി ആനയെ വേസ്റ്റുകുഴി ഭാഗത്തേക്ക് തുരത്തിയോടിച്ചു

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പൻ കാർ തകർത്തു.  ചിന്നക്കനാൽ  സ്കൂൾ  പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് ആക്രമിച്ചത്. സ്കൂളിൻറെ  ഗേറ്റ് തകർത്ത് കോംപൗണ്ടിൽ കയറിയാണ് കാർ തകർത്തത്.  ചിന്നക്കനാൽ സ്വദേശി മണിയുടെ ഉടമസ്ഥതയിൽ ഉള്ള ടാക്സി കാറാണ് ആക്രമിച്ചത്.  റോഡിലൂടെ ആന നടന്നു വരുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർആർടിയെത്തി ആനയെ വേസ്റ്റുകുഴി ഭാഗത്തേക്ക് തുരത്തിയോടിച്ചു. കഴിഞ്ഞ ദിവസം ചിന്നക്കനാൽ സ്വദേശി ശ്യാമിന്റെ വീടിന്റെ വാതിലും മൂന്നു പേരുടെ കൃഷിയും ആന നശിപ്പിച്ചിരുന്നു. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകൾ അറിഞ്ഞത്. 

അതേസമയം വയനാട്ടിൽ  കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു ഗുരുതരാവസ്ഥയിൽ ചികിത്സയിരിക്കെയാണ് മരിച്ചിരുന്നു. രാജുവിൻ്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ കല്ലൂരിൽ മണിക്കൂറോളം നടന്ന സമരത്തിനൊടുവിൽ രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം രൂപ ഇതിന് പുറമെ ഇൻഷുറൻസായും നൽകാൻ യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം, പിടിച്ചെടുത്തത് 48 കഞ്ചാവ് ബീഡിയും എംഡിഎംഎയുമടക്കം മയക്കുമരുന്നുകൾ; 80 പേർ ഓപ്പറേഷൻ ഡി-ഹണ്ടിൽ കുടുങ്ങി
പൊലീസിന് ലഭിച്ചത് രഹസ്യ വിവരം, ഓമ്നി വാൻ പരിശാധിച്ചു, വണ്ടിയിൽ ഉണ്ടായിരുന്നത് 9 ചാക്കുകൾ; സൂക്ഷിച്ചത് 96 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍