വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ച് പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍; പുൽപ്പള്ളിയിൽ 56 കാരൻ പിടിയിൽ

Published : Sep 23, 2026, 12:27 PM IST
Sexual abuse case

Synopsis

വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഇവരുടെ അഞ്ച് പവനോളം സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.

പുൽപ്പള്ളി: വയനാട്ടിൽ വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പരാതിക്കാരിയുടെ അഞ്ച് പവനോളം സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്, രാത്രി 12ന് ശേഷം കടകള്‍ പ്രവർത്തിക്കരുതെന്ന് നിര്‍ദേശം, എതിർപ്പുമായി ഒരുവിഭാഗം വ്യാപാരികൾ
പൂട്ടാൻ മറന്ന ലോക്കപ്പിൽ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ