
കോഴിക്കോട്: തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തിയ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ് (PWD Minister Mohammed Riyas). കോഴിക്കോട് മെഡിക്കൽ കോളജ് - കുന്നമംഗലം റോഡിൽ ഒഴുക്കരയിൽ കുഴിയില്ലാതെ റീ ടാർ ചെയ്തുവെന്ന പരാതി പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കുന്നമംഗലം സെക്ഷൻ (Kunnamangalam Section) അസി.എൻഞ്ചീനിയർ ജി ബിജു, ഓവർസിയർ പി കെ ധന്യ എന്നിവരെ സസ്പെൻഡ് ചെയ്യ്തതായി മന്ത്രിയുടെ ഓഫീസ് (PWD Minister Office) അറിയിച്ചു.
തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതോടെ മന്ത്രി ഇന്നലെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എൻഞ്ചീനിയറുടെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
തകരാത്ത റോഡിൽ പിഡബ്ല്യൂഡി വക അറ്റകുറ്റപ്പണി; പാഞ്ഞെത്തി മന്ത്രി റിയാസ്, 'നടപടി ഉറപ്പ്'
കോഴിക്കോട് കുന്ദമംഗംലം മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലെ കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി നടത്തിയത്. ഇന്നലെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മന്ത്രി റിയാസ് നേരിട്ട് സ്ഥലത്തെത്തിയത്.
പ്രവൃത്തി നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഇല്ലായിരുന്നെന്നതക്കം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. തകരാത്ത റോഡിലാണ് അറ്റകുറ്റപണി നടത്തിയതെങ്കിൽ ഈ പ്രവണത ഇവിടെ മാത്രമാകില്ല. പലയിടത്തും നടക്കാൻ സാധ്യതയുണ്ട്. തകർന്ന റോഡുകളിൽ രാത്രിയിൽ ഉൾപെടെ അറ്റകുറ്റക്കുറ്റ പണി നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam