Asianet News MalayalamAsianet News Malayalam

തകരാത്ത റോഡിൽ പിഡബ്ല്യൂഡി വക അറ്റകുറ്റപ്പണി; പാഞ്ഞെത്തി മന്ത്രി റിയാസ്, 'നടപടി ഉറപ്പ്'

റോഡിൽ കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി നടത്തിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു

pwd minister p a mohammed riyas visits calicut road issue place
Author
Calicut, First Published Jan 2, 2022, 8:56 PM IST

കോഴിക്കോട്: തകരാത്ത റോഡിൽ പിഡബ്ല്യൂഡി നടത്തിയ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധമറിഞ്ഞതോടെ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. കോഴിക്കോട് കുന്ദമംഗംലം മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലായിരുന്നു സംഭവം.

റോഡിൽ കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി നടത്തിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ചതോടെ അറ്റകുറ്റപ്പണി നിർത്തിവെക്കുകയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതോടെ വകുപ്പ് മന്ത്രി റിയാസ് സ്ഥലത്തെത്തിയത്. അറ്റകുറ്റപണി സംബന്ധിച്ച് എക്സിക്യൂട്ടീവ് എൻജിനിയറെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകും. പ്രവൃത്തി നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഇല്ലായിരുന്നെന്നതക്കം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തകരാത്ത റോഡിലാണ് അറ്റകുറ്റപണി നടത്തിയതെങ്കിൽ ഈ പ്രവണത ഇവിടെ മാത്രമാകില്ല. പലയിടത്തും നടക്കാൻ സാധ്യതയുണ്ട്. തകർന്ന റോഡുകളിൽ രാത്രിയിൽ ഉൾപെടെ അറ്റകുറ്റക്കുറ്റ പണി നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios