11 കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് പിടിയിൽ, ഭീമന്റെ ഭാരം 50 കിലോയിലധികം

By Web TeamFirst Published Sep 20, 2022, 12:27 PM IST
Highlights

കോഴികളെ തിന്ന മയക്കത്തില്‍ അനങ്ങാൻ കഴിയാതായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് പ്രത്യേക കമ്പി കൊണ്ട് മുഴുവന്‍ കോഴികളയും പുറേത്തേക്കെടുത്തു

മലപ്പുറം: കോഴി വളര്‍ത്തുന്നതിനുണ്ടാക്കിയ കമ്പിക്കൂട്ടില്‍ കയറി തള്ളക്കോഴിയേയും ഇടത്തരം പ്രായമായ 10 കുട്ടികളെയും ഭക്ഷിച്ച പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ആന്തിയൂര്‍ കുന്നത്ത് മണാകുന്നന്‍ മുഹമ്മദിന്റെ വീട്ടിലെ കോഴികളെയാണ് പെരുമ്പാമ്പ് അകത്താക്കിയത്. കോഴികളെ തിന്ന മയക്കത്തില്‍ അനങ്ങാൻ കഴിയാതായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് പ്രത്യേക കമ്പി കൊണ്ട് മുഴുവന്‍ കോഴികളയും പുറേത്തേക്കെടുത്തു. പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. 

50 കിലോയിലധികം ഭാരവും നാല് മീറ്ററോളം നീളവുമുള്ള പെരുമ്പാമ്പിനെ കാണാന്‍ ധാരാളം പേര്‍ സ്ഥലത്ത് എത്തിയിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരെത്തും മുന്‍പേ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടി. തുടര്‍ന്ന് പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ സമീപത്തെ വീടുകളില്‍ നിന്ന് കോഴികളെ കാണാതായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയെ പെരുമ്പാമ്പ് തിന്നതാവാം എന്നാണ് കരുതുന്നത്. ഭീമന്‍ പെരുമ്പാമ്പിനെ ഉള്‍വനത്തിലേക്ക് വിടാനാണ് ഇപ്പോഴത്തെ തീരുമാനം.

click me!