
പ്രമാടം: പെരുമ്പാമ്പ് ഭീതിയിൽ ഉറക്കമില്ലാതെ കുടുംബം. പ്രമാടം മറൂർ പത്മസരോവരം സൂര്യ ഗിരീഷും കുടുംബവുമാണ് നാല് ദിവസമായി രാത്രിയിൽ ഭീതിയോടെ ഉറങ്ങാതെ കഴിയുന്നത്. പകൽ സമീപത്തെ കുറ്റിക്കാട്ടിൽ കഴിയുന്ന കൂറ്റന്‍ പെരുമ്പാമ്പ് രാത്രിയാകുന്നതോടെ വീട്ടിന് മുന്നിലെ ഗേറ്റിനടുത്തെത്തിയാണ് സഹവാസം. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ല.
Read More.... പണി തീർന്ന് അരമണിക്കൂർ, കണ്ണൂരിൽ പുതിയ റോഡ് മലവെള്ളം കൊണ്ടുപോയി
ഇപ്പോൾ വരാനാകില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി വീട്ടിലെത്തുന്ന പെരുമ്പാമ്പിനെ പുലർച്ചെ മുതൽ കാണാതാകും. നാല് ദിവസമായി ഇതുതന്നെയാണ് അവസ്ഥ. രാത്രി മുഴുവൻ ലൈറ്റിട്ട് പെരുമ്പാമ്പ് വീടിന്നുള്ളിലേക്ക് കയറാതിരിക്കാൻ ഉറക്കമിളച്ചിരിക്കുകയാണ് ഗിരീഷും കുടുംബവും.