മൂന്നാം തവണയും വീട്ടുവളപ്പിൽ ഭീമൻ പെരുമ്പാമ്പ്, വീട്ടുകാർ ഭയപ്പാടിൽ; രക്ഷക്കെത്തി വനം വകുപ്പ്, ഒടുവിൽ!

Published : Oct 19, 2022, 05:20 PM ISTUpdated : Oct 23, 2022, 08:57 PM IST
മൂന്നാം തവണയും വീട്ടുവളപ്പിൽ ഭീമൻ പെരുമ്പാമ്പ്, വീട്ടുകാർ ഭയപ്പാടിൽ; രക്ഷക്കെത്തി വനം വകുപ്പ്, ഒടുവിൽ!

Synopsis

നേരത്തെ രണ്ട് തവണ ഇത്തരത്തിൽ പെരുമ്പാമ്പ് രാമചന്ദ്രന്‍റെ വീട്ടുവളപ്പിൽ കണ്ടിട്ടുണ്ട്

പാലക്കാട്: പാലക്കാട് പോത്തുണ്ടിയിൽ വീട്ടുകാരെ ഭയപ്പാടിലാക്കി വീട്ടുവളപ്പിൽ ഭീമൻ പെരുമ്പാമ്പ്. തിരുത്തമ്പാടം രാമചന്ദ്രന്‍റെ റബ്ബർ തോട്ടത്തിലാണ് എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പാമ്പിനെ കണ്ട് ഭയപ്പാടിലായ നാട്ടുകാരും വീട്ടുകാരും ചേർന്ന് വനം വകുപ്പിനെ കാര്യം അറിയിച്ചു. ഇതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവരുടെ പരിശ്രമത്തിനൊടുവിൽ മരത്തിൽ കയറിയ പാമ്പിനെ പിടികൂടി. ഈ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നെല്ലിയാമ്പതി വനത്തിൽ വിട്ടു. ഇതാദ്യമായല്ല രാമചന്ദ്രന്‍റെ വീട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നത്. നേരത്തെ രണ്ട് തവണ ഇത്തരത്തിൽ പെരുമ്പാമ്പ് രാമചന്ദ്രന്‍റെ വീട്ടുവളപ്പിൽ കണ്ടിട്ടുണ്ട്. അന്നും ഇത്തരത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

സ്കൂള്‍ ബസിനകത്ത് കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറലാകുന്നു

അതേസമയം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ റായ്ബറേലിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ഒരു സ്കൂള്‍ ബസിനകത്ത് നിന്ന് കൂറ്റനൊരു പെരുമ്പാമ്പിനെ പിടികൂടിയെന്നതാണ്. ഇതിന്‍റെ വീഡിയോ വലിയ രീതിയിൽ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുകയും ചെയ്തു. റായ്ബറേലിയിലെ റയാൻ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ബസിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. അവധിയായിരുന്നതിനാല്‍ അടുത്തുള്ളൊരു ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇവിടെ വച്ച് നാട്ടുകാരാണ് ബസിനകത്ത് എന്തോ അനക്കം ശ്രദ്ധിച്ചത്. വന്നുനോക്കിയപ്പോളാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. മനുഷ്യവാസമുള്ളിടത്ത് അങ്ങനെ കാണാൻ സാധിക്കാത്ത തരത്തിലുള്ള വലിയ പെരുമ്പാമ്പിനെയാണ് സ്കൂള്‍ ബസിന് അടിയിലായി കണ്ടെത്തിയത്. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്ന് ഒരാടിനെ ഭക്ഷിച്ച ശേഷമാണ് ഇത് ബസിനകത്ത് തമ്പടിച്ചതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. നാട്ടുകാർ ഉടനെ തന്നെ സ്കൂള്‍ അധികൃതരെ വിവരമറിയിക്കുകയും പിന്നാലെ വനം വകുപ്പ് ജീവനക്കാരുമായി സ്ഥലത്തെത്തുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഒന്നര മണിക്കൂറോളം നീണ്ട കഠിനപരിശ്രമങ്ങള്‍ക്കൊടുവിലാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്.

'പടികളുടെ ആവശ്യമില്ല കെട്ടോ'; പെരുമ്പാമ്പിന്‍റെ വീഡിയോ...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി