
തിരുവനന്തപുരം:കോട്ടൂർ വനത്തിൽ കാട്ടാന ചരിഞ്ഞു. കോട്ടൂർ പൊടിയം ഊരിൽ പൊത്തോട് പട്ടാണി പാറയിൽ രാവിലെ ആനയെയും കുട്ടിയെയും ആദിവാസികൾ കണ്ടിരുന്നു. എന്നാൽ പിന്നീട് ആന മറിഞ്ഞ് കിടക്കുന്നത് കാണുകയും ആദിവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് വനം വകുപ്പ് എത്തിയപ്പോൾ ആനക്ക് ജീവനുണ്ടയിരുന്നു. ഉച്ചയോടെ പിടിയാന ചരിഞ്ഞു. തുടർന്ന് വനം വകുപ്പ് നടപടികൾ സ്വീകരിച്ചു.
പേപ്പാറ റേഞ്ചിൽ മുക്കൊത്തി വയൽ ചതുപ്പിന് സമീപം പട്ടാനി പാറ ഭാഗത്ത് ആണ് സംഭവം. നാല് വയസോളം പ്രായമുള്ള പെണ്ണ് കുട്ടിയാന പിടിയാനയുടെ സമീപത്ത് നിന്നും മാറാതെ നിന്ന്. ഒടുവിൽ ഇതിനെ പണിപെട്ട് രാത്രി ഒമ്പത് മണിയോടെ മാറ്റി കാപ്പുകാട് എത്തിച്ചു. ആന എന്ത് കാരണത്തിൽ ചരിഞ്ഞു എന്നത് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ അറിയാൻ കഴിയുകയുള്ളൂ വനം വകുപ്പ് വാർഡൻ പറഞ്ഞു.
അതേസമയം, കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും . ഈ ഭാഗത്ത് ട്രെയിനിന്‍റെ വേഗപരിധി 45 കിലോമീറ്റർ ആണ്. ആ വേഗപരിധി ലംഘിച്ചോയെന്ന് പരിശോധിക്കും . ട്രെയിൻ തട്ടി കാട്ടാക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനക്ക് പരിക്കേറ്റോയെന്ന് സംശയമുണ്ട് . ഇതേത്തുടർന്ന് കുട്ടിയാനയെ കണ്ടെത്താൻ പരിശോധന തുടങ്ങി
കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസപെട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ ഏറെ സമയം ഉദ്യോഗസ്ഥർക്ക് അങ്ങോട്ടേക്ക് എത്താൻ ആയിരുന്നില്ല. കന്യാകുമാറി അസം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam