സ്കൂട്ടർ നിർത്തി കടയിൽ കയറി, തിരിച്ചെത്തി ഹെൽമെറ്റ് എടുക്കാൻ ഡിക്കി തുറന്നപ്പോൾ അകത്ത് പെരുമ്പാമ്പിന്റെ കുഞ്ഞ്

Published : Jul 17, 2024, 08:00 PM IST
സ്കൂട്ടർ നിർത്തി കടയിൽ കയറി, തിരിച്ചെത്തി ഹെൽമെറ്റ് എടുക്കാൻ ഡിക്കി തുറന്നപ്പോൾ അകത്ത് പെരുമ്പാമ്പിന്റെ കുഞ്ഞ്

Synopsis

യുവതികള്‍ ബസ് സ്റ്റാന്റിന് എതിര്‍ വശം സ്‌കൂട്ടര്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനായി ഒരു കടയിലേക്ക് പോയതായിരുന്നു. തിരിച്ച് വന്നപ്പോഴാണ് പാമ്പിനെ കണ്ടത്.

കോഴിക്കോട്: കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചെത്തി സ്‌കൂട്ടറിന്റെ ഡിക്കി തുറന്ന യുവതികള്‍ കണ്ടത് പെരുമ്പാമ്പിന്റെ കുഞ്ഞിനെ. കോഴിക്കോട് രാമനാട്ടുകാര ബസ് സ്റ്റാന്റിന് സമീപം ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. മലപ്പുറം പേങ്ങാട് സ്വദേശിനികളായ യുവതികള്‍ ബസ് സ്റ്റാന്റിന് എതിര്‍ വശം സ്‌കൂട്ടര്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനായി ഒരു കടയിലേക്ക് പോയതായിരുന്നു.

സാധനങ്ങൾ വാങ്ങി തിരിച്ചെത്തി സ്കൂട്ടറിന്റെ സീറ്റിനടിയിലെ ഡിക്കി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ഞെട്ടിത്തരിച്ചുപോയ ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാരും സ്ഥലത്തുണ്ടായിരുന്നവരും തടിച്ചുകൂടി. ഇതിനിടയില്‍ പാമ്പ് സ്‌കൂട്ടറിന്റെ എഞ്ചിൻ ഭാഗങ്ങള്‍ക്കുള്ളിലേക്ക് കയറുകയായിരുന്നു. 

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പിലെ സ്‌നേക്ക് റസ്‌ക്യൂവര്‍ കൂടിയായ പരുത്തിപ്പാറ സ്വദേശി ഇ.കെ അബ്ദുല്‍ സലീം പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പ് സ്‌കൂട്ടറിന്റെ ഉള്‍ഭാഗത്തേക്ക് പോയതിനാൽ സാധിച്ചില്ല. പിന്നീട് മെക്കാനിക്കിനെ എത്തിച്ചു. സ്‌കൂട്ടറിന്റെ ഭാഗങ്ങള്‍ ഓരോന്നായി അഴിച്ചെടുത്ത ശേഷമാണ് പാമ്പിനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം