ഓമശ്ശേരിയിലെ തോട്ടില്‍ വെള്ളത്തിൽ നുരഞ്ഞുപൊങ്ങി വെളുത്ത പത, ആശങ്കക്കൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

Published : Jul 17, 2024, 07:34 PM IST
 ഓമശ്ശേരിയിലെ തോട്ടില്‍ വെള്ളത്തിൽ നുരഞ്ഞുപൊങ്ങി വെളുത്ത പത, ആശങ്കക്കൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

Synopsis

തോട്ടില്‍ നിറയെ നുരഞ്ഞുപൊന്തിയ വെളുത്ത പത കണ്ട് ആശങ്കയിലായി നാട്ടുകാര്‍. ഓമശ്ശേരി പഞ്ചായത്തിലെ 31ാം ഡിവിഷനായ മുണ്ടുപാറ നിവാസികളാണ് അസാധാരണമായ പ്രതിഭാസം കണ്ട് ഭീതിയിലായത്

കോഴിക്കോട്: തോട്ടില്‍ നിറയെ നുരഞ്ഞുപൊന്തിയ വെളുത്ത പത കണ്ട് ആശങ്കയിലായി നാട്ടുകാര്‍. ഓമശ്ശേരി പഞ്ചായത്തിലെ 31ാം ഡിവിഷനായ മുണ്ടുപാറ നിവാസികളാണ് അസാധാരണമായ പ്രതിഭാസം കണ്ട് ഭീതിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് കാരണം ബോധ്യപ്പെടുകയായിരുന്നു. പ്രദേശത്തുള്ള പെയിന്റ് ഗോഡൗണിലെ രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടതിന്റെ ഭാഗമായാണ് പത ഉയര്‍ന്നുവന്നത്.

ഇന്ന് വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. തോട്ടിലെ വള്ളം പോലും കാണാത്ത തരത്തില്‍ മിക്ക ഭാഗങ്ങളിലും പത ഉയര്‍ന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു. വാര്‍ഡില്‍ പനിയും മഞ്ഞപ്പിത്തവും വ്യാപകമാണ്. തോടിന് സമീപങ്ങളിലായി നിരവധി വീടുകളിലെ കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്. രാസമാലിന്യം ഒഴുക്കിവിട്ടതോടെ കുടിവെള്ള സ്രോതസ്സും മലിനപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. 

ഗോഡൗണ്‍ ഒഴിഞ്ഞുപോകുന്നതിനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. തോട്ടില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് ആരോഗ്യംവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.

2.15 കിലോ സ്വര്‍ണം, 10.34 കിലോ വെള്ളി; ഗുരുവായൂര്‍ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ മാത്രം ഭണ്ഡാര വരവ് 4.72 കോടി രൂപ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ