കോഴിയെ പിടിക്കാനായി കൂട്ടില്‍ കയറി; എട്ടടി നീളമുള്ള പെരുമ്പാമ്പ് കുടുങ്ങി

By Web TeamFirst Published Sep 15, 2021, 10:40 AM IST
Highlights

കോഴിക്കൂട്ടില്‍ നിന്ന് ശബ്‍ദം കേട്ട് വീട്ടുകാര്‍ എത്തി നോകുമ്പോഴാണ് പെരുമ്പാമ്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. ഇതിനകം പാമ്പ് കോഴിയെ കൊന്നിരുന്നു. 

കണ്ണൂര്‍: കോഴിയെ പിടിക്കാനായി കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കുടുങ്ങി കുടുങ്ങി. തളിപ്പറമ്പ് ബക്കളം സൗത്ത് ഇ കെ നായനാർ റോഡിലെ എം പി നാസറിന്‍റെ വീട്ടിലെ കോഴി കൂട്ടില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കോഴിക്കൂട്ടില്‍ നിന്ന് ശബ്‍ദം കേട്ട് വീട്ടുകാര്‍ എത്തി നോകുമ്പോഴാണ് പെരുമ്പാമ്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. ഇതിനകം പാമ്പ് കോഴിയെ കൊന്നിരുന്നു.

വിവരം അറയിച്ചത് അനുസരിച്ച് മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്‍റര്‍ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ ഷാജി ബക്കളം എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. എട്ടടി നീളമാണ് പെരുമ്പാമ്പിന് ഉണ്ടായിരുന്നത്. ഇതിന് ശേഷം വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം പെരുമ്പാമ്പിന്‍റെ ആവാസവ്യവസ്ഥയിലേക്ക് തന്നെ വിട്ടയച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!