Latest Videos

കുട്ടികൾ പറമ്പിൽ കളിച്ചുകൊണ്ടിരിക്കെ സംശയം തോന്നി നോക്കി; കൂറ്റൻ പെരുമ്പാമ്പ് കാവലിരുന്നത് 35 മുട്ടകൾക്ക്

By Web TeamFirst Published Apr 17, 2024, 7:46 AM IST
Highlights

പെരുംപാമ്പിനെ അതിന്റെ ആവാസ സ്ഥലത്ത് തുറന്നുവിടുമെന്ന് വനം വകുപ്പ് അറിയിച്ചു

കണ്ണൂര്‍: കണ്ണൂരിൽ വീടിനോട് ചേര്‍ന്ന പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിന്റെ 35 മുട്ടകളും കണ്ടെത്തി. ചമ്പാട് മനേക്കരയിലാണ് സംഭവം. കെഎസ്ഇബി ജീവനക്കാരനായ പാളിൽ വികാസിന്റെ പറമ്പിൽ നിന്നാണ് പാമ്പിനെയും മുട്ടകളെയും കണ്ടെടുത്തത്. തിങ്കളാഴ്ച്ച വൈകീട്ട് കുട്ടികൾ കളിക്കുന്നതിന് സമീപത്ത് വെച്ച് വികാസ് തന്നെയാണ് പാമ്പിനേയും മുട്ടയേയും കണ്ടത്. ഉടൻ കണ്ണവം റെയ്ഞ്ച്ഫോറസ്റ്റ് റസ്ക്യു വാച്ചറായ ബിജിലേഷ് കോടിയേരിയെ വിവരം അറിയിക്കുകയായിരുന്നു. ബിജിലേഷ് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണനെയും കണ്ണവം സെക്ഷൻ ഫോറസ്റ്റർ സുനിൽ കുമാറിനെയും വിവരം ധരിപ്പിച്ചു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീട്ടിലെത്തി പാമ്പിനെയും 35 ഓളം മുട്ടകളെയും പിടികൂടി. പെരുംപാമ്പിനെ അതിന്റെ ആവാസ സ്ഥലത്ത് തുറന്നുവിടുമെന്ന് വനം വകുപ്പ് അറിയിച്ചു. മുട്ടകൾ വിരിഞ്ഞാൽ കുഞ്ഞുങ്ങളേയും തുറന്ന് വിടുമെന്നും അവ‍ര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂൂസ് ലൈവ്

click me!