കെഎസ്ആര്‍ടിസിയില്‍ അര്‍ധരാത്രി സീറ്റിനെ ചൊല്ലി അസഭ്യവര്‍ഷം; രണ്ട് സ്ത്രീകൾക്കും പുരുഷനുമെതിരെ കേസ്

Published : May 02, 2022, 10:18 PM IST
കെഎസ്ആര്‍ടിസിയില്‍ അര്‍ധരാത്രി സീറ്റിനെ ചൊല്ലി അസഭ്യവര്‍ഷം; രണ്ട് സ്ത്രീകൾക്കും പുരുഷനുമെതിരെ കേസ്

Synopsis

യാത്രക്കാർ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിട്ടും ഇരിക്കാൻ തയ്യാറാകാതെ അസഭ്യംപറഞ്ഞെന്നാണ് പരാതി.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന പരാതിയിൽ രണ്ട് സ്ത്രീകൾക്കും പുരുഷനുമെതിരെ കേസ്. ബസിൽ ഇരിക്കാൻ സീറ്റ്‌ നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. യാത്രക്കാർ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിട്ടും ഇരിക്കാൻ തയ്യാറാകാതെ അസഭ്യംപറഞ്ഞെന്നാണ് പരാതി.

തുടർന്ന് ബസ് നിർത്തി കണ്ടക്ടർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങല്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ പുലർച്ചെ ഒരു മണിയോടെണ് സംഭവം. അതേസമയം യാത്രക്കാർ തങ്ങളെയാണ് അസഭ്യം പറഞ്ഞതെന്ന് കാട്ടി ഇവരും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

ആന്ധ്രയെ നടുക്കി പീഡന പരമ്പര; റെയിൽവേസ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, 17കാരിക്ക് ക്രൂരപീഡനം

ഹൈദരാബാദ്: ആന്ധ്രയിയൽ വീണ്ടും പീഡന (Rape) പരമ്പര. ആന്ധ്രയിലെ രണ്ടിടങ്ങളിലായി രണ്ട് സ്ത്രീകൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. റെയിൽവേസ്റ്റേഷനിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്രയിലെ റേപ്പല്ലി റെയിൽവേസ്റ്റേഷനിൽ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവിനെയും മൂന്ന് കുട്ടികളെയും മർദിച്ച് അവശരാക്കി പ്ലാറ്റ്ഫോമിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് യുവതിയെ വലിച്ച് കൊണ്ടുപോയായിരുന്നു ക്രൂരത. തുടർന്ന് സഹായത്തിനായി ഭർത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പുലർച്ചയോടെയാണ് സംഭവം നടന്നത്. ആക്രണത്തിൽ മൂന്ന് പേറെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

രണ്ട് പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും മൂന്നാമൻ കുറ്റകൃത്യത്തിന് സഹായിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികൾ ഈ കുടുംബത്തിന്റെ പക്കൽ നിന്ന് 750 രൂപ തട്ടിയെടുക്കുകയുെ ചെയ്തിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. "ഞങ്ങൾ സംഭവ സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ മൂന്ന് പേരും അവളെ പീഡിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഞങ്ങൾ യുവതിയെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്, ആരോഗ്യനില തൃപ്തികരമാണ് - ബപട്‌ല പോലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ എഎൻഐയോട് പറഞ്ഞു.

വിജയവാഡയിൽ നിന്നാണ് മറ്റൊരു ക്രൂരമായ പീഡനം റിപ്പോർട്ട് ചെയ്യുന്നത്. 17കാരിയാണ് ആക്രമിക്കപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗ്ലൂരുവിൽ നിന്ന് വിജയവാഡയിലത്തിയ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഹോട്ടലിലേക്ക് ഓട്ടോയിൽ കയറിയ പെൺകുട്ടിയെ വഴിതെറ്റിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ