യൂണിയൻ ഷെഡിൽ കയറി പരസ്യ മദ്യപാനം, തടഞ്ഞ ചുമട്ടുതൊഴിലാളിക്ക് മർദ്ദനം, 4 പേർ അറസ്റ്റിൽ

Published : May 22, 2026, 02:44 AM IST
murder attempt arrest

Synopsis

വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡിൽ പ്രതികൾ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്

തിരുവനന്തപുരം: ചുമട്ടുതൊഴിലാളിയെ ട്രേഡ് യൂണിയൻ ഷെഡിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നാല് പേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാനവനഗർ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ രാധാകൃഷ്ണൻ (56) ആണ് ആക്രമണത്തിന് ഇരയായത്. വള്ളക്കടവ് സ്വദേശി സൂരജ്, പേട്ട സ്വദേശി സതീഷ്, വള്ളക്കടവ് സ്വദേശി ലിജിത്, ചാക്ക സ്വദേശി സുജു എന്നിവരാണ് പൊലീസ് പിടിയിലായത്. വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡിൽ പ്രതികൾ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നത്. 

ഷെഡിൽ അതിക്രമിച്ചു കയറിയ പ്രതികൾ രാധാകൃഷ്ണനെ അസഭ്യം പറയുകയും ഇരുമ്പ് കസേര ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പിടിയിലായവരിൽ സ്ഥിരം കുറ്റവാളികളുമുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊൻമുടിയിൽ നിന്ന് തിരിച്ചിറങ്ങും വഴി വാഹനം കുഴിയിലേക്ക്, ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകൾ മാത്രം ലക്ഷ്യം, റെയിൽവേ ക്വാട്ടേഴ്സിൽ നിന്ന് കാണാതായത് ലക്ഷങ്ങളുടെ സ്വർണം, അറസ്റ്റ്