'അശ്ലീല സന്ദേശമയച്ചതിന് ക്വട്ടേഷന്‍'; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, 'ആട്ടി' ഷാഹുല്‍ പിടിയില്‍

Published : Oct 14, 2022, 06:08 PM IST
'അശ്ലീല സന്ദേശമയച്ചതിന് ക്വട്ടേഷന്‍'; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, 'ആട്ടി' ഷാഹുല്‍ പിടിയില്‍

Synopsis

'തന്‍റെ സുഹൃത്തിന്‍റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്‍റെ പേരിലായിരുന്നു ക്വട്ടേഷന്‍. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റു ആളുകൾ ഉള്ളതിനാൽ പരാജയപ്പെട്ടു'- ഷാഹുല്‍ പൊലീസിനോട് പറഞ്ഞു. 

കോഴിക്കോട്:  കക്കോടിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിൽ. ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (31) നെയാണ് കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേർ ചേർന്ന് തട്ടികൊണ്ടു പോയത്. യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഘം എടവണ്ണപാറയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഷാഹുലിനെ ചോദ്യം ചെയ്തതിൽ നിന്നും  തന്‍റെ സുഹൃത്തിന്‍റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്‍റെ പേരിലായിരുന്നു  ക്വട്ടേഷൻ എന്നും ക്വട്ടേഷൻ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാൻ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റു ആളുകൾ ഉള്ളതിനാൽ പരാജയപ്പെടുകയായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്.  മര്‍ദ്ദനത്തിനിരയായ യുവാവിന്‍റെ പരാതിയില്‍ ചേവായൂർ പൊലീസ് കേസെടുത്തിരുന്നു.  ഇൻസ്പെക്ടർ കെ.കെ ബിജുവിന്‍റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അന്വേഷണത്തില്‍ അക്രമി സംഘമെത്തിയ ഇന്നോവ കാർ കണ്ടെത്തുകയും വാഹനം വാടകയ്ക്ക് എടുത്തതാണെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നോവ വാടകക്ക് എടുത്ത സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു.   പിന്നീട് പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും പൊലീസ് പിടികൂടി. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഒളിവില്‍ പോയിരുന്നു.

ഇവർക്കായി അന്വേഷണം തുടരവെയാണ് ഒളിവിലായിരുന്ന ഷാഹുല്‍ പിടിലാവുന്നത്. ഒരാൾ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം ഷാഹുൽ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോൾ സുഹൃത്തും നിരവധി മോഷണ- ലഹരിമരുന്ന് കേസിലെ പ്രതിയായ നുബിൻ അശോകിനൊപ്പം രഹസ്യ സങ്കേതത്തിൽ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു പ്രതി.  മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഇയാളുടെ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും  ഉണ്ടായിരുന്നു. വൈദ്യ പരിശോധനയിൽ നാലുതുന്നികെട്ടുകള്‍ വേണ്ടിവന്നു.

ഇവരുടെ പരാതിയിൽ ആക്രമിച്ച സംഘത്തെ പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. നുബിൻ അശോകിനെ ഫറോക്ക് പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്ക് നിരവധി വാറണ്ട് നിലവിലുണ്ട്. ഇയാളും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, അർജുൻ എ.കെ, രാകേഷ് ചൈതന്യം, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സജി. എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് നന്മണ്ട, ശ്രീരാഗ് എസ് എന്നിവരായിരുന്നു.

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം