വീടിന്റെ മുന്നിൽ നിന്ന ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായ ചത്ത നിലയിൽ; പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു

Published : Jul 03, 2025, 08:59 PM IST
Stray dog attack

Synopsis

ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായയുടെ പോസ്റ്റ്‍മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുൻ കുന്നംകുളം നഗരസഭകൗൺസിലർ ഇന്ദിരയുടെ ഭർത്താവ് കാണിപ്പയ്യൂർ സ്വദേശി ലത ഭവനിൽ ശശികുമാറിനെയാണ് (65) കഴിഞ്ഞ ദിവസം രാവിലെ തെരുവ് നായ ആക്രമിച്ചത്. തുടർന്ന് ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായയുടെ  പോസ്റ്റ്മോർട്ടത്തിലാണ്  പേവിഷബാധ സ്ഥിരീകരിച്ചത്.

വീടിനു മുൻപിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തെരുവനായ പാഞ്ഞെത്തി കൈയിൽ കടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശശികുമാർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

നഗരസഭയില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍ നാളെ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അറിയിച്ചു. രാവിലെ എട്ട് മണിക്ക് പതിനാറാം വാർഡായ കാണിപ്പയ്യൂരിലാണ് ഗവ. വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാക്സിനേഷന്‍ ആരംഭിക്കുക.

തുടര്‍ന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങളിലും വാക്സിനേഷന്‍ ക്യാമ്പ് നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അറിയിച്ചു. തെരുവുനായ ശല്യം, പേ വിഷബാധ എന്നിവയ്ക്കെതിരെ മുന്‍കരുതലെന്നോണം നഗരസഭയില്‍ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം ചേര്‍ന്നു. സ്കൂളുകള്‍, കവലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനും യോഗത്തില്‍ തീരുമാനമുണ്ടായി.

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്