ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകും

Published : Aug 10, 2022, 11:45 PM ISTUpdated : Aug 10, 2022, 11:48 PM IST
ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകും

Synopsis

ക്ഷേത്രപരിസരത്തുവെച്ച് ഭക്തർ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരുൽസാഹപ്പെടുത്താനും യോഗം തീരുമാനിച്ചു

തൃശൂര്‍ : ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം. ഗുരുവായൂർ  ക്ഷേത്ര പരിസരത്തുള്ള തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ, പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്

ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ നായകളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തുവെച്ച് ഭക്തർ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരുൽസാഹപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഭക്തർക്ക് നായയുടെ കടിയേറ്റിരുന്നു. 

അതേസമയം പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് തെരുവുനായ ശല്യവും ആക്രമണവും രൂക്ഷമെന്ന് പരാതി. തെരുവ് നായകളുടെ കടിയേറ്റ്  നാല് പശുക്കളും, 3 ആടുകളും ചത്തു. അഞ്ചുമൂർത്തി മംഗലത്തെ തെക്കേത്തറ, രക്കൻകുളം, വലിയകുളം, ഒറകുന്നങ്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി തെരുവുനായ ആക്രമണം കൂടിയത്.

ഒന്നരമാസം മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന പേവിഷയുള്ള ഒരു നായ  ചത്തിരുന്നെങ്കിലും മറ്റ് നിരവധി പട്ടികളെ കടിച്ചതിനാൽ അവയ്ക്കെല്ലാം പേവിഷബാധ  ഉണ്ടായോ എന്നാണ് നിലവിലെ സംശയമെന്ന് വാർഡ് മെമ്പർ കൂടിയായ വി. ശ്രീനാഥ്‌ പറഞ്ഞു. നിലവിൽ വളർത്തുമൃഗങ്ങളിൽ പേ വിഷ്ബാധയുടെ ലക്ഷണം പ്രകടമാകുന്നു എന്നാണ് ഉടമകൾ പറയുന്നത്.

തെക്കൻകുളം സുധയുടെ ഒരു പശുവും, തെക്കേത്തറ ഷാഹിദയുടെ മൂന്ന് പശുക്കളും ചത്തു. ഒറകുന്നങ്കാട് കൃഷ്ണൻക്കുട്ടിയുടെ മൂന്ന് ആടുകളാണ് ചത്തത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റ് ദിവസങ്ങൾ കഴിഞ്ഞ് രോഗലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഉടമസ്ഥർ വിവരമറിയുന്നത്. പ്രദേശത്തെ നിരവധി വളർത്തുനായകളെ ഉൾപ്പെടെ പേയിളകിയ പട്ടി കടിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും വളർത്തുമൃഗങ്ങളെ പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് അധികൃതർ അറിയിച്ചു.

Read More : തെരുവുനായയെ കൊന്നുപ്രകടനം, സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി